ഒന്ന്, റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്റെ പുതിയ നീക്കം. മറ്റൊന്ന്, ആഗോളതലത്തിൽ ആശങ്കപടർത്തിയ എഐപ്പേടിയിൽ നിന്ന് ഓഹരി വിപണികളുടെ വൻ കുതിച്ചുകയറ്റം.
രണ്ടു കാര്യങ്ങളും ഇന്നലെ ഒറ്റരാത്രികൊണ്ടുതന്നെ തകിടംമറിഞ്ഞു.
റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കൻ നീക്കം അസംബന്ധമാണെന്ന് ആഞ്ഞടിച്ച് യുക്രെയ്ൻ രംഗത്തെത്തി. ട്രംപിന്റെ പ്രതിനിധികൾ മുന്നോട്ടുവച്ച 28 നിബന്ധനകളടങ്ങിയ ഡീൽ അംഗീകരിക്കുന്നത് റഷ്യയ്ക്കു മുന്നിൽ കീഴടങ്ങുന്നതിന് തുല്യമാണെന്ന് യുക്രെയ്ൻ വിദേശകാര്യ പാർലമെന്ററി കമ്മിറ്റി ചെയർമാൻ ഒലക്സാൻഡർ മെറേഷ്കോ പറഞ്ഞു.
യുക്രെയ്നുമായി സംസാരിക്കാതെ, റഷ്യയുടെ താൽപ്പര്യമനുസരിച്ചുള്ള ഡീലാണ് യുഎസ് തയാറാക്കിയത്.
അത് അംഗീകരിച്ചാൽ റഷ്യ ആഗ്രഹിക്കുന്നതു പോലെ ഡോൺബാസ് യുക്രെയ്ൻ വിട്ടുകൊടുക്കേണ്ടി വരും. യുക്രെയ്ന്റെ ഒരിഞ്ച് പോലും റഷ്യയ്ക്ക് വിട്ടുകൊടുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും വ്യക്തമാക്കി.
2022ൽ തുടങ്ങിയ യുദ്ധം 3 വർഷം പിന്നിട്ടു, എന്നിട്ടും ഇപ്പോഴും സൈനിക നീക്കത്തിലൂടെ റഷ്യയ്ക്ക് പിടിച്ചടക്കാൻ പറ്റാത്ത തന്ത്രപ്രധാന മേഖലയാണ് ഡോൺബാസ്.
ഇത് പുട്ടിന്റെ റെസീപി!
പുതിയ സമാധാനനീക്ക പ്രകാരം യുക്രെയ്ൻ സൈനികശക്തി 50 ശതമാനമെങ്കിലും വെട്ടിക്കുറയ്ക്കണം. റഷ്യയുടെ ഉൾപ്രദേശങ്ങളിലേക്കു പോലും കടന്നുചെല്ലാൻ ശേഷിയുള്ള മിസൈലുകൾ യുക്രെയ്നുണ്ട്.
ഇവ നശിപ്പിക്കണം. യുക്രെയ്ന്റെ മണ്ണിൽ വിദേശ സൈന്യത്തെ അംഗീകരിക്കില്ല.
ഈ നിബന്ധനയെ യുക്രെയ്നു പുറമേ ഫ്രാൻസും ബ്രിട്ടനും എതിർക്കുന്നുണ്ട്. റഷ്യൻ ഭാഷയെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കുക, റഷ്യൻ ഓർത്തഡോക്സ് ചർച്ചിന് അംഗീകാരം നൽകുക തുടങ്ങിയ ആവശ്യങ്ങളും ഡീലിലുണ്ട്.
യുക്രെയ്നെ സഖ്യകക്ഷികളിൽ നിന്ന് അകറ്റിനിർത്താനുള്ള തന്ത്രമാണ് ഡീലെന്നും പുട്ടിന്റെ ഉപദേശകൻ കിറിൽ ദിമിത്രിയേവിന്റെ നേതൃത്വത്തിലാണ് അതു തയാറാക്കിയതെന്നും യുക്രെയ്ൻ ആരോപിച്ചു.
യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കാണ് റഷ്യ തയാറാകേണ്ടതെന്നും യുക്രെയ്ൻ ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്റ് ട്രംപുമായി സെലൻസ്കി ഉടൻ സംസാരിക്കുമെന്നും സൂചനകളുണ്ട്.
മലക്കംമറിഞ്ഞ് യുഎസ് ഓഹരികൾ; വീണ്ടും എഐ പേടി
അവസാനിച്ചുവെന്ന് കരുതിയ എഐപ്പേടി വീണ്ടും വീശിയതോടെ, യുഎസ് ഓഹരികൾ കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തി.
ബുധനാഴ്ച സ്വന്തമാക്കിയ നേട്ടത്തെ അപ്രസക്തമാക്കുംവിധം ഓഹരികൾ ഇടിഞ്ഞു.
, ഓഹരി സൂചികകളാകെ ഇടിയുകയായിരുന്നു.
ഡൗ ജോൺസ് 0.84%, നാസ്ഡാഡ് 2.16%, എസ് ആൻഡ് പി500 സൂചിക 1.56% എന്നിങ്ങനെ നഷ്ടത്തിലായി. ഒരുഘട്ടത്തിൽ എൻവിഡിയ നൽകിയ പിന്തുണയുടെ കരുത്തിൽ ഡൗ 700 പോയിന്റിലധികം ഉയർന്നിരുന്നു.
പൊടുന്നേയാണ് വിൽപനസമ്മർദം അലയടിച്ചതും ഓഹരികൾ വീണുടഞ്ഞതും. ഫ്യൂച്ചേഴ്സ് വിപണിയിൽ ഡൗ 0.3% കയറി.
എന്നാൽ, എസ് ആൻഡ് പി 0.3%, നാസ്ഡാക് 0.2% എന്നിങ്ങനെ താഴ്ന്നു.
തൊഴിൽ വിപണി മുന്നോട്ട്; തൊഴിലില്ലായ്മയും കൂടി
ഓഗസ്റ്റിൽ 4,000 പേർക്ക് തൊഴിൽ നഷ്ടമായിടത്തുനിന്ന് സെപ്റ്റംബറിൽ 1.19 ലക്ഷം പേർക്ക് പുതുതായി ജോലി കിട്ടിയെന്ന് വ്യക്തമാക്കി, യുഎസിന്റെ തൊഴിൽക്കണക്ക് ഇന്നലെ പുറത്തുവന്നു. യുഎസിൽ സമ്പദ്രംഗത്ത് ഉണർവ് പ്രകടമാണെന്ന് ഇതു വ്യക്തമാക്കുന്നു.
നിരീക്ഷകർ വിലയിരുത്തിയ 50,000നേക്കാൾ ഇരട്ടിയിലേറെ തൊഴിലുകളാണ് സെപ്റ്റംബറിൽ സൃഷ്ടിക്കപ്പെട്ടത്.
ഷട്ട്ഡൗണിനെ തുടർന്ന് ട്രംപ് ഭരണകൂടം പുറത്തുവിടാതെ പിടിച്ചുവച്ച റിപ്പോർട്ട് ഇന്നലെ പ്രസിദ്ധീകരിക്കുകയായിരുന്നു. ഓഗസ്റ്റിൽ 22,000 പേർക്ക് തൊഴിൽ കിട്ടിയെന്ന റിപ്പോർട്ട് തിരുത്തിയാണ് 4,000 പേർക്ക് തൊഴിൽ പോവുകയാണുണ്ടായതെന്ന് ഇന്നലെ ഔദ്യോഗിക രേഖ വ്യക്തമാക്കിയത്.
സെപ്റ്റംബറിൽ തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റിലെ 4.3ൽനിന്ന് 4.4 ശതമാനത്തിലേക്ക് ഉയർന്നത് തിരിച്ചടിയായി.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഡിസംബറിലെ യോഗത്തിൽ പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത മങ്ങിയതും ഓഹരി വിപണികൾക്ക് നിരാശയാണ്. ക്രിപ്റ്റോ വിപണികളിലും വിൽപനസമ്മർദം ശക്തം.
ബിറ്റ്കോയിൻ വില കഴിഞ്ഞ ഏപ്രിലിന് ശേഷമുള്ള ഏറ്റവും താഴ്ചയിലേക്ക് വീണു. 86,325 ഡോളറിലേക്കാണ് വിലയിടിഞ്ഞത്.
ഏഷ്യയിലും നഷ്ടക്കാറ്റ്
യുഎസിൽ വീശുന്ന ആശങ്കയുടെ കാറ്റ് ഏഷ്യയിലും ‘നാശനഷ്ടം’ സൃഷ്ടിച്ചു.
ഇന്നലെ മികച്ച നേട്ടം കൊയ്ത ജാപ്പനീസ് നിക്കേയ് ഇന്ന് 2% ഇടിഞ്ഞു. ഷാങ്ഹായ് 1.07%, ഹോങ്കോങ് 1.48% എന്നിങ്ങനെയും താഴ്ന്നിറങ്ങി.
∙ ജപ്പാനിൽ പണപ്പെരുപ്പം കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ജപ്പാന്റെ 2% എന്ന നിയന്ത്രണ പരിധിയും ഭേദിച്ച് 3 ശതമാനത്തിലെത്തി.
ഇതോടെ, ബാങ്ക് ഓഫ് ജപ്പാൻ അടിസ്ഥാന പലിശനിരക്ക് കൂട്ടുമെന്ന് ഏറക്കുറെ ഉറപ്പായി.
∙ ജപ്പാന് ആശ്വാസം സമ്മാനിച്ച് ഒക്ടോബറിൽ കയറ്റുമതി 3.6% കൂടി. നിരീക്ഷകർ പ്രവചിച്ച 1.1 ശതമാനം വളർച്ചയേക്കാൾ ഏറെ മെച്ചം.
ഇന്ത്യയ്ക്കും നെഞ്ചിടിപ്പ്
കഴിഞ്ഞ രണ്ടുദിവസമായി നേട്ടം കൊയ്യുകയും ഇന്നലെ റെക്കോർഡ് ഉയരം തൊടുകയും ചെയ്ത സെൻസെക്സിനെയും നിഫ്റ്റിയെയും ഇന്ന് കാത്തിരിക്കുന്നത് നഷ്ടക്കണക്കുകളോ? രാവിലെ ഗിഫ്റ്റ് നിഫ്റ്റി നൽകുന്ന സൂചന ശുഭകരമല്ല.
രാവിലെ 64 പോയിന്റ് ഇടിഞ്ഞാണ് ഗിഫ്റ്റ് നിഫ്റ്റി് വ്യാപാരം ചെയ്തത്. ഇന്നലെ സെൻസെക്സ് 0.52%, നിഫ്റ്റി 0.54% എന്നിങ്ങനെ ഉയർന്നിരുന്നു.
വിദേശഘടകങ്ങളെ മറികടന്ന് സെൻസെക്സും നിഫ്റ്റിയും ഇന്നും മുന്നേറുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
∙ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയെന്ന് അറിയിച്ച് റിലയൻസ് ഇൻഡസ്ട്രീസ് രംഗത്തെത്തിയിട്ടുണ്ട്.
∙ കഴിഞ്ഞ ദിവസങ്ങളിൽ കുതിച്ചും കിതച്ചും ശ്രദ്ധനേടിയ ഗ്രോയുടെ സെപ്റ്റംബർ പാദ പ്രവർത്തനഫലം ഇന്നു പുറത്തുവരും.
∙ നടപ്പു സാമ്പത്തിക വർഷം 100 പുതിയ സ്ക്രീനുകൾ കൂടി തുറക്കാനുള്ള നീക്കവുമായി മൾട്ടിപ്ലക്സ് കമ്പനിയായ പിവിആർ ഐനോക്സ്.
∙ രൂപ ഇന്നലെ ഡോളറിനെതിരെ 20 പൈസ താഴ്ന്ന് 88.68ൽ എത്തി. വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്നലെയും 284 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വാങ്ങി.
എണ്ണയും സ്വർണവും
യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളിലേക്ക് യുഎസ് കടന്നതിനു പിന്നാലെ ക്രൂഡ് ഓയിൽ വില താഴ്ന്നു.
ഡബ്ല്യുടിഐ വില ബാരലിന് ഒരു ശതമാനത്തോളം ഇടിഞ്ഞ് 58.43 ഡോളറിലെത്തി. ബ്രെന്റ് വിലയുള്ളത് 0.90% നഷ്ടവുമായി 62.81ൽ.
യുഎസ് സമ്പദ്വ്യവസ്ഥയിലെ അനിശ്ചിതത്വം മൂലം സ്വർണവില ചാഞ്ചാടുകയാണ്.
നിലവിൽ 8 ഡോളർ താഴ്ന്ന് 4,073 ഡോളറിലാണുള്ളത്. കേരളത്തിൽ ഇന്നും വലിയ മാറ്റത്തിന് സാധ്യതയില്ല.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

