ന്യൂഡൽഹി/ തിരുവനന്തപുരം ∙ പഴയ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് പുതുക്കുന്നതിന് 200 ൽ നിന്ന് 25,000 രൂപ വരെ ഫീസ് വർധിപ്പിച്ച കേന്ദ്ര ഉത്തരവ് ഇന്നലെ പ്രാബല്യത്തിലായി. ഇത്തരത്തിൽ നോൺ–ട്രാൻസ്പോർട്ട് വാഹനങ്ങളുടെ റജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ഫീസും കുത്തനെ വർധിപ്പിച്ചത് കഴിഞ്ഞ മാസം പ്രാബല്യത്തിൽ വന്നിരുന്നു.
ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസ് വർധന കൂടുതൽ തിരിച്ചടിയാകുന്നത് ഓട്ടോറിക്ഷകൾക്കും ടാക്സികൾക്കുമാണ്.
2021ൽ കേന്ദ്രസർക്കാർ ഫീസ് കുത്തനെ വർധിപ്പിച്ചെങ്കിലും വാഹനയുടമകളും കാർ വിൽപനക്കാരും ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു. 2025ൽ പുതിയ ഉത്തരവ് കേന്ദ്രം പുറത്തിറക്കിയതോടെ പഴയ സ്റ്റേ ഉത്തരവിന് നിയമപിന്തുണ നഷ്ടപ്പെട്ടു.
2021ൽ വർധിപ്പിച്ചതിനെക്കാൾ കുറവോ തുല്യമോ ആണ് ഇപ്പോഴത്തെ വർധന. കേന്ദ്രം ഉയർത്തിയ ഫീസ് കേരളത്തിന് കുറയ്ക്കാമെങ്കിലും പഴയ വാഹനങ്ങൾ നിരുത്സാഹപ്പെടുത്തുന്ന നയമായതിനാൽ കുറയ്ക്കുമോ എന്ന് കണ്ടറിയണം.
ഫിറ്റ്നസ് ടെസ്റ്റിനും ഫിറ്റ്നസ് സർട്ടിഫിക്കറ്റിനുമുള്ള ഫീസുകളിലും വർധനയുണ്ട്.
20 വർഷം പിന്നിട്ട ഓട്ടോറിക്ഷകൾക്കും കാറുകൾക്കും ഫിറ്റ്നസ് ടെസ്റ്റ് നടത്തുന്നതിന് 600 രൂപ ആയിരുന്നത് 2000 രൂപയായി.
15–20 വർഷം പഴക്കമുള്ള ഓട്ടോറിക്ഷകൾക്ക് 600 രൂപയായിരുന്നത് 1000 ആയി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് 20 വർഷം കഴിഞ്ഞ ഓട്ടോയ്ക്ക് 200 രൂപയിൽനിന്ന് 7000 രൂപയാക്കി.
15–20 വർഷം പഴക്കമുള്ള ഓട്ടോറിക്ഷയ്ക്ക് 200 രൂപയെന്നത് 3500 രൂപയായി. 20 വർഷം കഴിഞ്ഞ ടാക്സി കാറുകൾക്ക് 200 രൂപയെന്നത് 15,000 രൂപയായി.
15–20 വർഷം പഴക്കമുള്ള ടാക്സി കാറുകൾക്ക് ഫീസ് 200 ൽ നിന്ന് 7500 രൂപയായി.
ഹെവി വാഹനങ്ങൾക്ക് മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് ടെസ്റ്റ് നടത്തുന്നതിനു 1000 രൂപയും ഓട്ടമാറ്റിക് ടെസ്റ്റിങ് കേന്ദ്രം വഴിയുള്ളത് 1500 രൂപയുമായിരുന്നു ഫീസ്. ഇതു രണ്ടും 3000 രൂപയാക്കി.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിന് 20 വർഷം കഴിഞ്ഞ ഹെവി വാഹനങ്ങൾക്ക് 200 രൂപ എന്നത് 25000 രൂപയാകും.
15–20 വർഷം പഴക്കമുള്ളവയ്ക്ക് ഇനി 12500 രൂപ അടയ്ക്കണം. പഴക്കം 13–15വർഷമാണെങ്കിൽ 200 എന്നത് 5000 രൂപയാകും.
10 നും 13നും ഇടയിലുള്ള ഹെവി വാഹനങ്ങൾക്ക് 200 രൂപയിൽ നിന്ന് 1000 രൂപയാകും. മീഡിയം വാഹനങ്ങളുടെ ടെസ്റ്റ് നടത്തുന്നതിന് 1000 എന്നത് 2600 രൂപയായി.
20 വർഷം കഴിഞ്ഞ മീഡിയം ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ 20,000 രൂപയടയ്ക്കണം. നേരത്തേ 200 രൂപയായിരുന്നു.
15–20 വർഷം പഴക്കമുള്ളവയ്ക്ക് 200ൽ നിന്ന് 10,000 രൂപയായി. 13–15 വർഷക്കാർക്ക് 200ൽ നിന്ന് 5000 രൂപയായി.
10–15 വർഷം പഴക്കമുള്ളവയ്ക്ക് ഫീസ് 200ൽ നിന്ന് 1000 രൂപയാക്കി ഉയർത്തി.
പൊലൂഷൻ ടെസ്റ്റിന് ആധാർ ബന്ധിപ്പിച്ച മൊബൈൽ
തിരുവനന്തപുരം ∙ ഇനി വാഹനങ്ങൾക്ക് പൊലൂഷൻ ടെസ്റ്റ് നടത്തണമെങ്കിൽ ആധാർ ബന്ധിപ്പിച്ച മൊബൈൽ നമ്പർ വേണമെന്ന് വ്യവസ്ഥ നടപ്പാക്കി. പൊലൂഷൻ ടെസ്റ്റ് നടത്തണമെങ്കിൽ സെന്ററിൽനിന്ന് ആധാർ ബന്ധിപ്പിച്ച മൊബൈൽ നമ്പരിലേക്ക് ഒടിപി നമ്പർ വരണം.
വാഹനയുടമകൾ മോട്ടർ വാഹനവകുപ്പിൽ ആധാർ ബന്ധിത മൊബൈൽ നമ്പർ നൽകണമെന്ന് ഒരു വർഷമായി ആവശ്യപ്പെട്ടിരുന്നെങ്കിലും ഏറെപ്പേർ ഇനിയും ചെയ്യാനുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

