കൊച്ചി ∙ ഷെയർ ട്രേഡിങ് ആപ്പായ ഗ്രോയുടെ മാതൃകമ്പനിയായ ബില്യൻ ബ്രയിൻസ് ഗാരിജ് വെഞ്ചേഴ്സിന്റെ ഓഹരികളുടെ വിപണിയിലെ കുതിപ്പിന് സഡൻ ബ്രേക്ക്. ഇന്നലെ വരെ തേരോട്ടം നടത്തിയ ഓഹരികളിൽ ഇന്ന് കാണുന്നത് കനത്ത ലാഭമെടുപ്പ്.
ഓഹരിവില 10% ഇടിഞ്ഞ് ലോവർ-സർക്യൂട്ടിലെത്തി. ഓഹരിവില കുത്തനെ നിയന്ത്രണമില്ലാതെ ഇടിയുന്നത് തടയാനുള്ള പ്രൈസ്-ബാൻഡ് പരിധിയാണ് ലോവർ-സർക്യൂട്ട്.
ബുധനാഴ്ച ലിസ്റ്റ് ചെയ്തത് മുതൽ ഓഹരികൾ എല്ലാ ദിവസവും നേട്ടത്തിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.
കഴിഞ്ഞ 5 വ്യാപാര ദിവസം കൊണ്ട് ഗ്രോ ഓഹരികൾ 94% ലാഭത്തിലെത്തി. ഇന്നലെ മാത്രം കമ്പനിയുടെ ഓഹരികൾ 11% കൂടി 193.91 രൂപയ്ക്കാണ് ക്ലോസ് ചെയ്തത് .
ഓഹരിയുടെ ഐപിഒ പ്രൈസ് ബാൻഡ് 95-100 ആയിരുന്നു.
തിങ്കളാഴ്ച ഗ്രോ ഓഹരികൾ 20% കുതിച്ച് 172.23 ൽ എത്തിയിരുന്നു. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 1.10 ലക്ഷം കോടിയായി.
കഴിഞ്ഞ 12 ന്, 12% നേട്ടത്തിൽ 112 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തത്. ഇപ്പോൾ എൻഎസ്ഇയിൽ നിക്ഷേപകർ ഏറ്റവും കൂടുതൽ തിരയുന്ന 100 കമ്പനികളിൽ ഒന്നായി മാറിയിരിക്കയാണ് ഗ്രോ.
അധികം വൈകാതെ കമ്പനി ഒരു മൾട്ടിബാഗർ ആകുമെന്ന് വിപണി നിരീക്ഷകർ കണക്കുകൂട്ടിയിരിക്കേയാണ് ഇന്ന് ലാഭമെടുപ്പിന്റെ കാറ്റുവീശിയത്. ഇഷ്യൂ പ്രൈസിന്റെ ഇരട്ടിയോ അതിൽ കൂടുതലോ നേട്ടം തരുന്ന ഓഹരിയെയാണ് മൾട്ടിബാഗർ എന്ന് പറയുന്നത്.
അതായത് 100 ശതമാനത്തിലധികം നേട്ടം സമ്മാനിക്കുന്ന ഓഹരികൾ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

