ആലപ്പുഴ ∙ പാചകവാതക ക്ഷാമത്തെത്തുടർന്നു സംസ്ഥാനത്തെ ഇന്ത്യൻ കോഫി ഹൗസിന്റെ ശാഖകളിൽ കാപ്പി, ചായ, ദോശ, കട്ലറ്റ് തുടങ്ങിയവ തയാറാക്കുന്നതു നിർത്തി. പല ശാഖകളും അടച്ചിടലിന്റെ വക്കിലാണ്.
തൃശൂർ മെഡിക്കൽ കോളജ് വളപ്പിൽ പ്രവർത്തിക്കുന്നതൊഴികെ മറ്റെല്ലാ ശാഖകളിലും എൽപിജി സിലിണ്ടർ തീർന്നു. വിറകടുപ്പിലേക്കു ചിലരൊക്കെ മാറി; ബിരിയാണി പോലുള്ള വിഭവങ്ങളിലേക്കും.
വിറകടുപ്പിലേക്കു മാറുന്നതു പാചകവാതകത്തെ അപേക്ഷിച്ചു ലാഭം ആണെങ്കിലും പരിമിതികൾ ഉണ്ടെന്നു കോഫി ഹൗസ് ജനറൽ മാനേജർ സി.ബാലകൃഷ്ണൻ പറഞ്ഞു.
വിറകിന്റെ വില കൂടുകയാണ്. ആറു രൂപയ്ക്കു കിട്ടിയ പുളി വിറകിനു 10 രൂപയായി വർധിപ്പിച്ചെങ്കിലും കിട്ടാനില്ല.
ചിരട്ടയുടെ വില കിലോഗ്രാമിന് 30 രൂപയായിരുന്നത് 50 ആയി. ഇതെല്ലാം കണക്കാക്കി ചില ഹോട്ടലുകൾ ഭക്ഷണവില നേരിയ തോതിൽ വർധിപ്പിച്ചു.
അതുപോലെ വില വർധിപ്പിക്കാൻ കോഫി ഹൗസിനു കഴിയില്ലെന്നും ജനറൽ മാനേജർ പറഞ്ഞു.
എല്ലാ ശാഖകളിലും കൂടി മാസം 5000 സിലിണ്ടർ വേണ്ടിയിരുന്നത്. അതിന്റെ നാലിലൊന്നു പോലും ഇപ്പോൾ ലഭിക്കുന്നില്ല.
ദിവസവും ശരാശരി 5 സിലിണ്ടർ വീതം ലഭിച്ചാൽ ഹൈക്കോടതി, സെക്രട്ടേറിയറ്റ്, കാര്യവട്ടം ക്യാംപസ്, തൃശൂർ മെഡിക്കൽ കോളജ്, തൃശൂർ കെഎസ്ആർടിസി തുടങ്ങിയ ശാഖകൾ പ്രതിസന്ധിയില്ലാതെ പ്രവർത്തിപ്പിക്കാമെന്നു മാനേജ്മെന്റ് കണക്കാക്കുന്നു. വ്യാപാരം കുറഞ്ഞാൽ ശാഖകൾ പൂട്ടാൻ സംഘത്തിന്റെ മാനേജ്മെന്റ് നിർബന്ധിതമായേക്കും.
അങ്ങനെ വന്നാൽ കേരളത്തിൽ 46 ശാഖകളിലായി പണിയെടുക്കുന്ന 1450 ജീവനക്കാരുടെ സ്ഥിതിയും പ്രതിസന്ധിയിലാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

