കൊച്ചി ∙ വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ട്രാൻഷിപ്മെന്റ് ടെർമിനലിനു സമീപം പുതിയ ബ്ലോക്ക് ഫാബ്രിക്കേഷൻ ഫെസിലിറ്റി (ബിഎഫ്എഫ്) സ്ഥാപിക്കാനുള്ള പദ്ധതിയുമായി കൊച്ചിൻ ഷിപ്യാഡ് (സിഎസ്എൽ). കപ്പൽ നിർമാണത്തിലെ സുപ്രധാന ഘടകമായ സ്റ്റീൽ ബ്ലോക്കുകൾ നിർമിക്കുകയാണു ദൗത്യം.
സാങ്കേതിക അനുമതികൾ ലഭിച്ച ശേഷം 20 മാസത്തിനകം ഫാബ്രിക്കേഷൻ യൂണിറ്റ് സജ്ജമാക്കാൻ കഴിയുമെന്നാണു പ്രതീക്ഷ.
വല്ലാർപാടം ഉൾപ്പെടെ, കൊച്ചി പോർട്ട് അതോറിറ്റിക്കു കീഴിലുള്ള അനുയോജ്യമായ സ്ഥലം ലഭിക്കുകയാണ് ആദ്യ ഘട്ടം. 80 ഏക്കർ വിസ്തൃതിയിൽ ആഗോള പങ്കാളിത്തത്തോടെയാണു ഫെസിലിറ്റി സ്ഥാപിക്കുക.
പദ്ധതിയിലൂടെ വൻതോതിൽ തൊഴിൽ അവസരങ്ങളും സൃഷ്ടിക്കപ്പെടും.
ഒരു ലക്ഷം ടൺ ശേഷി
പ്രതിവർഷം ഒരു ലക്ഷം ടൺ ബ്ലോക്ക് നിർമാണ ശേഷിയുള്ള വമ്പൻ പ്ലാന്റാണു നിർമിക്കുക. നിലവിലെ പ്ലാന്റിന് 20,000 ടൺ ശേഷിയാണുള്ളത്.
പുതിയ ഡ്രൈ ഡോക് സജ്ജമായതോടെ എൽഎൻജി കാരിയറുകളും വിമാനവാഹിനിക്കപ്പലുകളും ഉൾപ്പെടെ വമ്പൻ കപ്പലുകൾ നിർമിക്കാൻ സിഎസ്എലിനു കഴിയും.
എന്നാൽ, മതിയായ തോതിലും വേഗത്തിലും ബ്ലോക്കുകൾ നിർമിക്കാൻ സൗകര്യമില്ല. ഈ പരിമിതി മറികടക്കാനാണു പുതിയ ബിഎഫ്എഫ് സ്ഥാപിക്കുന്നതെന്നു സിഎസ്എൽ സിഎംഡി മധു എസ്.
നായർ ‘
’യോടു പറഞ്ഞു. കൂടുതൽ വേഗത്തിൽ ബ്ലോക്കുകൾ ലഭ്യമാകുന്നതോടെ കപ്പലുകളുടെ നിർമാണവും വേഗത്തിൽ പൂർത്തിയാക്കാൻ കഴിയും.
തൂത്തുക്കുടിയിൽ പുതിയ ഷിപ്യാഡ്
സിഎസ്എലിന്റെ പുതിയ പദ്ധതികളിൽ തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ ഗ്രീൻ ഫീൽഡ് ഷിപ്യാഡും ഉൾപ്പെടുന്നു.
15,000 കോടി രൂപയുടെ നിക്ഷേപം വേണ്ടിവരുമെന്നാണു വിലയിരുത്തൽ. തൂത്തുക്കുടിയിൽ ആഗോള പങ്കാളിക്കൊപ്പം പുതിയ ഷിപ്യാഡ് നിർമിക്കാനാണു ധാരണ.
തമിഴ്നാട് സർക്കാരുമായി ഇതു സംബന്ധിച്ചു ധാരണാപത്രം നേരത്തെ ഒപ്പുവച്ചിരുന്നു. 5 – 7 വർഷത്തിനകം നിർമാണം പൂർത്തിയാക്കും.
എച്ച്ഡി കൊറിയ ഷിപ് ബിൽഡിങ് ആൻഡ് ഓഫ്ഷോർ എൻജിനീയറിങ്ങുമായി (എച്ച്ഡി കെഎസ്ഒഇ) സഹകരിക്കാനും സിഎസ്എൽ ധാരണയിലെത്തിയിട്ടുണ്ട്. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]