സംരംഭക സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ മനോരമ ഓൺലൈൻ ഒരുക്കിയ ലെ മൂന്നാം എപ്പിസോഡ് നാളെ. മനോരമ ഓൺലൈനിൽ വൈകിട്ട് ആറിന് കാണാം.
കുട്ടികൾക്കും മുതിർന്നവർക്കും ഓൺലൈനായി ചെസ് പഠിക്കാൻ അവസരമൊരുക്കുന്ന ‘എയ്റ്റ് ടൈംസ് എയ്റ്റ്’, വിദേശപഠനത്തിനായി ഉദ്യോഗാർഥികളെ സഹായിക്കുന്ന ‘എംപയർ ഓവർസീസ് എജ്യുക്കേഷൻ’ എന്നിവരാണ് മൂന്നാം എപ്പിസോഡിൽ മാറ്റുരയ്ക്കുന്നത്. നിക്ഷേപകരുടെ മനംകവർന്ന് ലക്ഷങ്ങളും കോടികളും സ്വന്തമാക്കാൻ ഇവർക്ക് കഴിഞ്ഞോ? സസ്പെൻസ് അവസാനിക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം.
മലയാളത്തിലെ ആദ്യ ബിസിനസ് പിച്ച് റിയാലിറ്റി ഷോയാണ് ‘ . ശനിയാഴ്ച വൈകിട്ട് 6നാണ് 4-ാം എപ്പിസോഡ്.
ഇൻസ്റ്റന്റ് കരിക്കിൻ വെള്ളം നിർമിച്ച് ശ്രദ്ധേയരായ നാച്ചുറപ്പ്, യുവജനങ്ങൾക്ക് നേരിട്ട് കണ്ടുമുട്ടാനും സൗഹൃദം വളർത്താനും അവസരമൊരുക്കുന്ന ഓഫ് ലൈൻ സോഷ്യൽ പ്ലാറ്റ്ഫോമായ ‘മീറ്റ് യുവർ സർക്കിൾ’ എന്നിവയാണ് നാലാം എപ്പിസോഡിൽ നിക്ഷേപകർക്ക് മുന്നിലെത്തുന്നത്. ഓരോ എപ്പിസോഡും ശനി, ഞായർ ദിവസങ്ങളിൽ രാത്രി 10ന് മഴവിൽ മനോരമയും സംപ്രേഷണം ചെയ്യും.
മനോരമ ഓൺലൈൻ യൂട്യൂബ് ചാനലിലും എപ്പിസോഡുകൾ കാണാം. കഴിഞ്ഞയാഴ്ച പ്രേക്ഷകരിലേക്കെത്തിയ ന്റെ ഒന്നും രണ്ടും എപ്പിസോഡുകൾ വൻ സ്വീകാര്യതയാണ് നേടിയത്.
മനോരമ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും മഴവിൽ മനോരമ ടിവിയിലൂടെയും ലക്ഷക്കണക്കിന് പേർ വിഡിയോകൾ കണ്ടു. ബിസിനസ് പിച്ച് നടത്തിയ ടീമുകളിൽ ചിലർ മികച്ച നിക്ഷേപം നേടിയപ്പോൾ മറ്റു ചിലരെ തേടി എലവേറ്റിന് ശേഷവും കൂടുതൽ നിക്ഷേപങ്ങളും അവസരങ്ങളുമെത്തി.
ആദ്യ എപ്പിസോഡിലെ മത്സരാർഥികളായ ടീമിന് 20 ലക്ഷം രൂപയുടെ എയ്ഞ്ചൽ നിക്ഷേപമാണ് ലഭിച്ചത്. എലവേറ്റിൽ ‘ലൈഫ്ഡ്’ നടത്തിയ ബിസിനസ് പിച്ച് വിഡിയോ തരംഗമായതിന് പിന്നാലെയായിരുന്നു നിക്ഷേപം.
ഇംഗ്ലണ്ടിൽ നിന്ന് പുതിയ ബിസിനസ് ഡീലിന് കരാറിലെത്താനും ലൈഫ്ഡ് കഴിഞ്ഞു.
മികച്ച ബിസിനസായി വളർത്താൻ കഴിയുന്ന ആശയം, സംരംഭം, സ്റ്റാര്ട്ടപ്പുകൾ തുടങ്ങിയവയ്ക്ക് നിക്ഷേപക പിന്തുണയും വളർച്ച ഉറപ്പാക്കാൻ വിദഗ്ധരുടെ സഹായവും നൽകാനാണ് മനോരമ ഓൺലൈൻ ജെയിൻ യൂണിവേഴ്സിറ്റിയുമായി ചേർന്ന്
സംഘിപ്പിക്കുന്നത്. അഞ്ഞൂറിലധികം അപേക്ഷകളാണ് മനോരമ ഓൺലൈൻ എലവേറ്റ് സീസൺ-2ന് ലഭിച്ചത്.
ഇവരിൽ നിന്ന് ഗ്രൂമിങ്ങിന് തിരഞ്ഞടുക്കപ്പെട്ടത് 30 സ്റ്റാർട്ടപ്പുകൾ. ഫൈനലിൽ എത്തിയത് 20 സ്റ്റാർട്ടപ്പുകളും.
ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ, ഹീൽ സ്ഥാപകൻ രാഹുൽ എബ്രഹാം മാമ്മൻ, അരോമ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ ആൻ സജീവ്, ഹെഡ്ജ് ഇക്വിറ്റീസ് ചെയർമാൻ അലക്സ് കെ.
ബാബു, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം എം.ജോസഫ് എന്നിവരാണ് സീസൺ-2ലെ നിക്ഷേപക പാനൽ അംഗങ്ങൾ.
കേരള സ്റ്റാർട്ടപ്പ് മിഷൻ, കേരള എയ്ഞ്ചൽ നെറ്റ്വർക്ക് (കെഎഎൻ), ബ്രഹ്മ സൊല്യൂഷൻസ് എന്നിവരുടെ സഹകരണത്തോടെയാണ് മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

