ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് സ്നാക്സ്, റെഡി-ടു-കുക്ക് ബ്രേക്ക്ഫാസ്റ്റ് ഉൽപന്നങ്ങളുടെ വിപണിയിൽ സാന്നിധ്യം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി, തമിഴ്നാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഉദയംസ് അഗ്രോ ഫുഡ്സിനെ ഏറ്റെടുക്കാൻ റിലയൻസ് ഇൻഡസ്ട്രീസിനു കീഴിലെ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് ശ്രമിക്കുന്നതായി ഒരു ഇംഗ്ലിഷ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
എത്ര തുകയ്ക്കാണ് ഏറ്റെടുക്കുന്നതെന്ന് വ്യക്തമല്ല.
നേരത്തേ കാംപ കോള, വെൽവെറ്റ് ഷാംപൂസ് തുടങ്ങിയ കമ്പനികളെ ഏറ്റെടുത്തതിന് സമാനമായ ചെറുകിട ഡീൽ ആയിരിക്കും ഇതും.
പ്രാദേശിക ബ്രാൻഡുകളെ ഏറ്റെടുക്കുകയും പിന്നീട് അവയെ ദേശീയതലത്തിൽ അവതരിപ്പിക്കുകയുമെന്ന ആശയത്തിന്റെ ഭാഗമാണ് ഉദയംസിനെയും ഏറ്റെടുക്കാനുള്ള റിലയൻസിന്റെ നീക്കം.
ഡീലിനെക്കുറിച്ച് റിലയൻസോ ഉദയംസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, ഡീൽ യാഥാർഥ്യമായാൽ ഈ രംഗത്ത് നിലവിലെ പ്രമുഖരായ ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്, എംടിആർ, മലയാളിയായ പി.സി.
മുസ്തഫ സ്ഥാപിച്ച ഐഡി ഫ്രഷ് ഫുഡ് എന്നിവയോടാകും റിലയൻസ് കൺസ്യൂമർ പ്രോഡ്ക്ട്സിന്റെ മത്സരം.
ശ്രീ ലക്ഷ്മി അഗ്രോ ഫുഡ്സിന് കീഴിൽ ഈ വർഷം ജൂലൈയിൽ മാത്രം ആരംഭിച്ച കമ്പനിയാണ് ഉദയംസ് അഗ്രോ ഫുഡ്സ്. എസ്.
സുധാകർ, എസ്. ദിനകർ എന്നിവരാണ് സ്ഥാപക ഡയറക്ടർമാർ.
റിലയൻസുമായി ഡീൽ നടന്നാലും ഇവർ കമ്പനിയിൽ ന്യൂനപക്ഷ ഓഹരി ഉടമകളായി തുടർന്നേക്കും.
നേരത്തേ റിലയൻസ് റീട്ടെയ്ലിന്റെ ഭാഗമായിരുന്ന കമ്പനിയെയാണ്, എഫ്എംസിജിയിൽ ശ്രദ്ധയൂന്നുന്നതിനായി ന്യൂ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് എന്ന കമ്പനിയാക്കി മാറ്റിയത്. പാക്കേജ്ഡ് കൺസ്യൂമർ ബിസിനസ് രംഗത്തായിരിക്കും കമ്പനിയുടെ സാന്നിധ്യം.
കാംപ, സ്പിന്നർ, സിൽ, ലോട്ടസ് ചോക്ലേറ്റ്, ടീറ ബ്യൂട്ടി, വെൽവെറ്റ് പഴ്സനൽ കെയർ തുടങ്ങിയ ബ്രാൻഡുകൾ നിലവിൽ കമ്പനിക്ക് കീഴിലുണ്ട്. 2024-25ൽ 11,000 കോടി രൂപയുടെ വരുമാനം നേടിയ കമ്പനിയാണ് റിലയൻസ് കൺസ്യൂമർ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

