
യന്ത്രങ്ങളുടെ ലോകത്തേക്ക് സ്വാഗതം; മനോരമ ‘ക്വിക് കേരള’ മെഷിനറി ആൻഡ് ട്രേഡ് എക്സ്പോയ്ക്ക് കൊച്ചിയിൽ ഗംഭീര തുടക്കം | ട്രേഡ് എക്സ്പോ | ബിസിനസ് ന്യൂസ് | മനോരമ ഓൺലൈൻ ന്യൂസ് – Manorama QuicKerala Machinery & Trade Expo Kicks Off in Kochi | Manorama Online
മനോരമ ‘ക്വിക് കേരള’യുടെ ആഭിമുഖ്യത്തിൽ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ആരംഭിച്ച മെഷിനറി ആൻഡ് ട്രേഡ് എക്സ്പോ കൊച്ചി മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചിയിലെ വ്യവസായമേഖലയുടെ മുന്നേറ്റം ലക്ഷ്യമിട്ട് കോർപ്പറേഷന്റെ നേതൃത്വത്തിൽ ബിസിനസ് കൗൺസിൽ ആരംഭിക്കുമെന്ന് മേയർ എം.
അനിൽകുമാർ പറഞ്ഞു. മനോരമ ‘ക്വിക് കേരള’യുടെ ആഭിമുഖ്യത്തിൽ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ആരംഭിച്ച യന്ത്രമഹോൽസവമായ മെഷിനറി ആൻഡ് ട്രേഡ് എക്സ്പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വ്യവസായ രംഗത്ത് പുതുമകൾ വരേണ്ടതുണ്ടെന്നും അതിനുള്ള ശ്രദ്ധേയ ചുവടുവയ്പാണ് മനോരമ ‘ക്വിക് കേരള’ മെഷിനറി ആൻഡ് ട്രേഡ് എക്സ്പോയെന്നും മേയർ പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ. നജീബ് , ബേക്ക് വൺ കേരള ബേക്കേഴ്സ് ഓണേഴ്സ് ഫോറം സ്റ്റേറ്റ് പ്രസിഡന്റ് ടി.സി.
നൗഷാദ്, സിഡ്ബി അസിസ്റ്റന്റ് ജനറൽ മാനേജർ ടി. ബിനിഷ്, സേഹ ഗാർഡൻ ഇന്റഗ്രേറ്റഡ് ഓർത്തോ ആൻഡ് ന്യൂറോ റിഹാബിലിറ്റേഷൻ ഹോസ്പിറ്റൽ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ.
ആർ.എ. സൂരജ്, ബേക്കേഴ്സ് അസോസിയേൻ ജനറൽ സെക്രട്ടറി പി.എസ്.
ശിവദാസ്, എക്സൽ റഫ്രിജറേഷന്‍ ആൻഡ് ബേക്കറി എക്യുപ്മെന്റ്സ് പ്രൊഡക്ഷൻ മാനേജർ ബിജു ജോസഫ്, ഗ്രീൻ ഗാർഡ് അഗ്രി മെഷിൻസ് സിഇഒ ബിജോയ് കെ. ജോൺ, സിഡ്ബി മാനേജർ നിഖിൽ രാഘവൻ എന്നിവർ പ്രസംഗിച്ചു.
മനോരമ ഓൺലൈന്‍ ബിസിനസ് ഡവലപ്മെന്റ് ജനറൽ മാനേജർ അരുൺ റഹിം സ്വാഗതം പറഞ്ഞു. മനോരമ ക്വിക് കേരള പ്രൊഡക്ട് ഹെഡ് സിറിൽ മാത്യു നന്ദി പറഞ്ഞു.
250ലേറെ സ്റ്റാളുകളിലായി ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള മെഷിനറികൾ പ്രദർശനത്തിനുണ്ട്. എക്സ്പോയോടനുബന്ധിച്ച് ചെറുകിട
സംരംഭകരുടെ മെഗാ ഡിസ്കൗണ്ട് മേളയുമുണ്ട്. ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് സെന്ററിന്റെയും ബേക്ക്, ബേക്ക്‌വൺ അസോസിയേഷനുകളുടെയും സഹകരണത്തോടെയാണ് എക്സ്പോ.
എക്സൽ റഫ്രിജറേഷൻ ബേക്കറി മെഷിനറി ആൻഡ് കിച്ചൻ എക്യുപ്മെന്റ് പാർട്നറും എസ്ബിഐ ബാങ്കിങ് പാർട്നറുമാണ്. അഗ്രോ മെഷിനറി പാർട്നറായി ഗ്രീൻ ഗാർഡും ഹെൽത്ത് പാർട്നർ ആയി സ്ട്രോക് റീഹാബിലിറ്റേഷൻ സെന്റർ ആയ സേഹ ഗാർഡൻ ഇന്റർനാഷനൽ ഹോസ്പിറ്റലും എംഎസ്എംഇ പാർട്നറായി സിഡ്ബിയും മേളയുടെ ഭാഗമാണ്.
ഷവായ് ഉൾപ്പെടെ വിവിധതരം ഭക്ഷണം തയാറാക്കാനുള്ള യന്ത്രോപകരണങ്ങളാണു പ്രധാന ആകർഷണം. ഇഡ്ഡലിയും അച്ചപ്പവും കുഴലപ്പവും ഉഴുന്നുവടയുമൊക്കെ തയാറാക്കാവുന്ന വിവിധതരം മെഷീനുകളുണ്ട്.
പാരഗൺ ഹോട്ടൽ ഒരുക്കുന്ന ഫുഡ് കോർട്ടുമുണ്ട്. പ്രവേശനം 50 രൂപ ടിക്കറ്റ് മുഖേന.
വെബ്സൈറ്റ്: www.quickerala.com. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
English Summary:
Manorama QuicKerala Machinery & Trade Expo Kicks Off in Kochi
1h8kaj66ps9gsq3j4d9suclild mo-technology-quickkeralacom mo-business-business-news 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]