കൊച്ചി ∙ യുകെയിലെ നോർത്ത് സ്റ്റാർ ഷിപ്പിങ്ങിനു വേണ്ടി കൊച്ചിൻ ഷിപ്യാഡ് നിർമിക്കുന്ന അത്യാധുനിക ബാറ്ററി ഇലക്ട്രിക് ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസലിനു (എസ്ഒവി) കീലിട്ടു. രണ്ട് എസ്ഒവികളാണു നിർമിക്കുന്നത്.
ഓരോന്നിനും 500 കോടി രൂപ വീതമാണു ചെലവ്. ആകെ 1000 കോടി രൂപയുടേതാണ് ഓർഡർ.
കടലിലെ കാറ്റാടിപ്പാടങ്ങളിലെ പ്രവർത്തനങ്ങൾക്കായാണ് എസ്ഒവി ഉപയോഗിക്കുന്നത്.
കപ്പലിനു ടെക്നിഷ്യൻമാർ ഉൾപ്പെടെ 80 പേരെ വഹിക്കാനാകും. നോർത്ത് സ്റ്റാർ ഷിപ്പിങ് സ്പെഷൽ പ്രോജക്ട്സ് മേധാവി മൈക്കൽ റീഡ് കീലിടൽ നിർവഹിച്ചു.
ഷിപ്യാഡ് ടെക്നിക്കൽ ഡയറക്ടർ രാജേഷ് ഗോപാലകൃഷ്ണൻ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
രണ്ടാം സാമ്പത്തിക പാദത്തിൽ 107.5 കോടി രൂപയുടെ അറ്റാദായം
കൊച്ചി ∙ കൊച്ചിൻ ഷിപ്യാഡിനു രണ്ടാം സാമ്പത്തിക പാദത്തിൽ 107.5 കോടി രൂപയുടെ അറ്റാദായം. മുൻവർഷം ഇത് 189 കോടി രൂപയായിരുന്നു; 43.08 % ഇടിവ്.
പ്രവർത്തന വരുമാനത്തിൽ 13 % കുറവുണ്ടായി; 951 കോടി രൂപ. ഓഹരിയൊന്നിനു 4 രൂപ വീതം ഇടക്കാല ലാഭവിഹിതമായി നൽകും.
ചെലവിലുണ്ടായ വൻ വർധനയാണു ലാഭം കുറയാൻ കാരണമായത്.
980 കോടി രൂപയിൽ നിന്ന് 1097 കോടി രൂപയായാണു ചെലവുകൾ വർധിച്ചത്. സബ് കോൺട്രാക്ടിങ് ചെലവുകൾ കഴിഞ്ഞ വർഷത്തെക്കാൾ 50 % വർധിച്ച് 207 കോടിയായതും ലാഭത്തെ ബാധിച്ചു.
ലാഭ വിഹിതത്തിന് അർഹരായ ഓഹരി ഉടമകളെ തീരുമാനിക്കാനുള്ള യോഗം 18 നു നടക്കും.
ഇടക്കാല ലാഭവിഹിതം ഡിസംബർ 11 നു ലഭിക്കും. ഷിപ്യാഡിന്റെ ഓഹരികൾ ഇന്ന് (വെള്ളി) എൻഎസ്ഇയിൽ 1.24% നേട്ടത്തോടെ 1,728.50 രൂപയിലാണ് വ്യാപാരം പൂർത്തിയാക്കിയത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

