ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ഒടുവിൽ ഇന്ത്യയിലെത്തി. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലാണ് മെസ്സിയുടെ ‘ഗോട്ട് ടൂർ ഇന്ത്യ 2025’ പര്യടനങ്ങൾ.
ഏകദേശം 135 കോടി രൂപ വിലയുള്ള സ്വകാര്യ വിമാനത്തിലാണ് മെസ്സി പൊതുവേ രാജ്യാന്തര യാത്രകൾ നടത്താറുള്ളത്.
2004ൽ നിർമിച്ച ആഡംബര ജെറ്റ് ആയ ഗൾഫ്സ്ട്രീ വി ആണ് മെസ്സി ഇപ്പോൾ ഉപയോഗിക്കുന്നത്. എൽവി-ഐആർക്യു എന്ന കോഡിൽ അർജന്റീനയിൽ റജിസ്റ്റർ ചെയ്ത വിമാനം മെസ്സി സ്വന്തമാക്കിയത് 2018ൽ.
അതിനുമുൻപ് മെസ്സി ഉപയോഗിച്ചിരുന്നത് എംബ്രയെൽ ലെഗസി 650 ആയിരുന്നു. 300 കോടി രൂപയലധികമായിരുന്നു അതിനുവില.
ഗൾഫ്സ്ട്രീം വി വിമാനത്തിന് മെസ്സി തന്റെയും കുടുംബത്തിന്റെയും സ്വാധീനം പതിയുന്ന ചേരുകളൊക്കെ ചേർത്തിട്ടുണ്ട്.
വിമാനത്തിന്റെ പിൻഭാഗത്ത് 10 എന്ന അക്കം എഴുതിയിരിക്കുന്നു. മെസ്സിയുടെ ജഴ്സി നമ്പർ.
വിമാനത്തിന്റെ സ്റ്റെപ്പുകളിൽ ഭാര്യ അന്റൊണെല്ല, മക്കളായ തിയാഗോ, മാത്തിയോ, സിറോ എന്നിവരുടെ പേരുകൾ കാണാം.
സുരക്ഷയിലും പെർഫോമൻസിലും മുൻപന്തിയിലുള്ള ഗൾഫ്സ്ട്രീം വി അകത്തളത്തിലെ സൗകര്യങ്ങളിലും തികഞ്ഞ ആഡംബരം പുലർത്തുന്നുണ്ട്. ഒരു വീടിനെന്നപോലെ അടുക്കള വിമാനത്തിലുണ്ട്.
രണ്ട് ബാത്ത്റൂമുകൾ. 16 സീറ്റുകളാണ് വിമാനത്തിനുള്ളത്.
അവ 8 കിടക്കകളാക്കി മാറ്റാനും കഴിയും. അതായത്, ദീർഘദൂര യാത്രപോലും ഗൾഫ്സ്ട്രീം വിയിൽ വീട്ടിലെന്ന പോലെ ആസ്വദിക്കാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ മലയാള മനോരമയുടേതല്ല.
ഇത് X/Pulse of Bharatൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

