ഫയലുകൾ സൂക്ഷിക്കാനും ആവശ്യാനുസരണം തിരഞ്ഞുപിടിക്കാനുമുള്ള ഒരു ഇടം മാത്രമായിട്ടാണ് വർഷങ്ങളോളം പലരും ഗൂഗിൾ ഡ്രൈവിനെ കരുതിയിരുന്നത്. എന്നാൽ ആ ധാരണ തിരുത്തിക്കുറിക്കുന്ന നിരവധി പുതിയ സവിശേഷതകളാണ് ഇപ്പോൾ ഗൂഗിൾ ഡ്രൈവിലുള്ളത്.
നാച്ചുറൽ ലാംഗ്വേജ് ഉപയോഗിച്ചുള്ള തെരച്ചിൽ, ഫയലുകളെക്കുറിച്ചുള്ള സംശയങ്ങൾക്ക് മറുപടി നൽകൽ, ഫോൾഡറുകൾ ചുരുക്കിവായിക്കൽ, രേഖകൾ തമ്മിലുള്ള താരതമ്യം, ഫയലുകൾ കൃത്യമായി ഓർഗനൈസ് ചെയ്യാൻ ജെമിനി എഐയുടെ സഹായം എന്നിവ ഡ്രൈവിനെ കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കുന്നു. ഫയൽ നാമങ്ങൾ ഓർക്കേണ്ടതില്ല, വിവരണങ്ങൾ നൽകി തിരയാം കൃത്യമായ പേര് ഓർമ്മയില്ലാത്തതിനാൽ മാത്രം ആവശ്യമായ ഫയലുകൾ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സാഹചര്യം ഒഴിവാക്കാം.
ജെമിനി ഇൻ ഡ്രൈവ് ഉപയോഗിച്ച് ഫയലുകളുടെ ഉള്ളടക്കത്തിന്റെയോ സന്ദർഭത്തിന്റെയോ അടിസ്ഥാനത്തിൽ നാച്ചുറൽ-ലാംഗ്വേജ് പ്രോംപ്റ്റുകൾ നൽകി ഫയലുകൾ കണ്ടെത്താം. കൃത്യമായ പേരിന് പകരം, ഒരു പ്രത്യേക പ്രോജക്റ്റിനെക്കുറിച്ചുള്ള പ്രസന്റേഷനോ അടുത്തിടെ ലഭിച്ച പിഡിഎഫുകളോ ചോദിച്ചു കണ്ടെത്താൻ സാധിക്കും.
കഴിഞ്ഞ മാസം ഷെയർ ചെയ്തതും ബജറ്റുമായി ബന്ധപ്പെട്ടതുമായ വിവരങ്ങൾ ഓർത്തെടുത്ത് ഫയലുകൾ തെരയാൻ ഇത് ഏറെ സഹായിക്കുന്നു. (ശ്രദ്ധിക്കുക: പുതിയ ജെമിനി ഫീച്ചറുകൾ ഉപയോഗിക്കുന്നതിന് ഗൂഗിൾ എഐ സബ്സ്ക്രിപ്ഷനോ യോഗ്യമായ ഗൂഗിൾ വർക്ക്സ്പേസ് പ്ലാനോ ആവശ്യമാണ്).
രേഖകൾ ഓഡിയോ രൂപത്തിൽ കേൾക്കാം നീളമേറിയ ഡോക്യുമെന്റുകൾ വായിച്ചു തീർക്കാൻ ബുദ്ധിമുട്ടുള്ളവർക്കായി ഗൂഗിൾ ഡ്രൈവിലെ ഓഡിയോ ഓവർവ്യൂ സൗകര്യം ലഭ്യമാണ്. പിന്തുണയ്ക്കുന്ന രേഖകളെ എഐ നിർമ്മിത ഓഡിയോ സംഗ്രഹമാക്കി മാറ്റാൻ ഇതിലൂടെ സാധിക്കും.
വെബ്സൈറ്റിലെ ഗൂഗിൾ ഡ്രൈവിൽ ഫയൽ കണ്ടെത്തി, അതിനടുത്തുള്ള മൂന്ന് ഡോട്ടുകൾ ക്ലിക്ക് ചെയ്ത് Create an audio overview തെരഞ്ഞെടുത്താൽ പ്രധാന വിവരങ്ങൾ ഉൾക്കൊള്ളുന്ന ഓഡിയോ സംഗ്രഹം യാത്രാവേളകളിലോ മറ്റ് ജോലികളിലോ കേൾക്കാം. പിഡിഎഫ്, ഗൂഗിൾ ഡോക്സ്, ഗൂഗിൾ സ്ലൈഡ്സ്, മൈക്രോസോഫ്റ്റ് വേർഡ്, പവർപോയിന്റ് ഫയലുകൾ എന്നിവയിലെല്ലാം ഈ ഫീച്ചർ ലഭ്യമാണ്.
നിലവിൽ ഇംഗ്ലീഷിലാണ് ഈ സേവനം ഉള്ളത്. തുറന്നുനോക്കാതെ തന്നെ ഫോൾഡറുകളുടെ ഉള്ളടക്കം അറിയാം ഉള്ളിൽ എന്താണെന്ന് ഓർമ്മയില്ലാത്തതിനാൽ കാലങ്ങളായി തുറക്കാത്ത ഒട്ടനവധി ഫോൾഡറുകൾ ഡ്രൈവിലുണ്ടാകാം.
ഓരോ ഫയലുകളായി തുറന്നു നോക്കുന്നതിന് പകരം ഫോൾഡറിനെക്കുറിച്ച് ജെമിനിയോട് ചോദിച്ചറിയാം. വെബ് ഡ്രൈവിൽ ഫോൾഡറിനടുത്തുള്ള മെനു ഐക്കണിൽ ക്ലിക്ക് ചെയ്ത് Ask Gemini നൽകിയാൽ ഉള്ളടക്കത്തിന്റെ സംഗ്രഹം ലഭിക്കും.
രേഖകൾ തമ്മിലുള്ള താരതമ്യം വേഗത്തിൽ ഒന്നിലധികം ടാബുകൾ മാറിമാറി തുറന്ന് രേഖകൾ താരതമ്യം ചെയ്യുന്ന രീതിക്ക് ഇവിടെ മാറ്റം വരുന്നു. ബന്ധപ്പെട്ട
ഫയലുകൾ സോഴ്സായി തെരഞ്ഞെടുത്ത് അവ തമ്മിലുള്ള വ്യത്യാസങ്ങളോ വൈരുദ്ധ്യങ്ങളോ കണ്ടെത്താൻ ജെമിനിയോട് ആവശ്യപ്പെടാം. ഡ്രൈവിലെ സ്പാർക്കിൾ ഐക്കണിൽ ക്ലിക്ക് ചെയ്ത് @file name നൽകി ഫയലുകൾ ആഡ് ചെയ്ത ശേഷം സംശയങ്ങൾ ചോദിക്കാവുന്നതാണ്.
പ്രോജക്ടുകളായി ഫയലുകൾ സേവ് ചെയ്യാം ഒരേ വിഭാഗത്തിൽപ്പെട്ട രേഖകൾ വീണ്ടും വീണ്ടും തെരയുന്നതിന് പകരം അവയെ ഒരു പ്രോജക്റ്റ് ആയി സേവ് ചെയ്ത് വെക്കാം.
വെബ് ഡ്രൈവിൽ New > New Project ക്ലിക്ക് ചെയ്ത് ഫയലുകളോ ഫോൾഡറുകളോ ഇമെയിലുകളോ സോഴ്സുകളായി ചേർക്കാവുന്നതാണ്. തുടർന്നുള്ള ആവശ്യങ്ങൾക്കായി ഈ പ്രോജക്റ്റ് പിന്നീട് വീണ്ടും ഉപയോഗിക്കാനും മറ്റുള്ളവരുമായി ഷെയർ ചെയ്യാനും സാധിക്കും.
ഫയലുകൾ ശേഖരിച്ചു വെക്കുന്നതിനൊപ്പം അവയെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന വ്യക്തിഗത അസിസ്റ്റന്റായി ഗൂഗിൾ ഡ്രൈവ് മാറിക്കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

