മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജോലികൾക്കിടയിൽ തൊഴിലാളികൾക്ക് ഭീതി പരത്തി കൂറ്റൻ അണലിയുടെ സാന്നിധ്യം. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
തൃക്കണ്ണാപുരം മിച്ചഭൂമി പഞ്ചായത്ത് കിണറ്റിനു സമീപമുള്ള പുരയിടത്തിൽ പണിയെടുക്കുകയായിരുന്ന തൊഴിലാളികളാണ് ഭീമാകാരനായ അണലിയെ ആദ്യം കണ്ടത്. പാമ്പിനെ കണ്ട
ഉടൻ തന്നെ തൊഴിലാളികൾ വിവരം അധികൃതരെയും വോളണ്ടിയർമാരെയും അറിയിച്ചു. തുടർന്ന് പാമ്പുപിടിത്ത വിദഗ്ധൻ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് പ്രദേശത്ത് കൂടുതൽ പാമ്പുകൾ ഉണ്ടെന്ന് വ്യക്തമായത്.
അഞ്ചൽ സ്വദേശിയായ ഹേമന്ത് ആണ് സ്ഥലത്തെത്തി പാമ്പുകളെ പിടികൂടിയത്. ആദ്യമായി കണ്ട
അണലിക്ക് പുറമെ, സമീപത്തെ മറ്റ് സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ മൂന്ന് അണലികളെ കൂടി കണ്ടെത്തുകയുണ്ടായി. ഇതിനുപുറമെ ഒരു മൂർഖൻ പാമ്പിനെയും ഇതേ പ്രദേശത്തുനിന്ന് പിടികൂടിയിട്ടുണ്ട്.
ആകെ അഞ്ച് പാമ്പുകളെയാണ് ഹേമന്ത് പിടികൂടിയത്. ഇവയെ പിന്നീട് ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി വനംവകുപ്പിന് കൈമാറി.
തൊഴിലുറപ്പ് തൊഴിലാളികൾ ജാഗ്രത പാലിച്ചതുകൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

