ഇറാന്റെ എണ്ണ, ഊർജോൽപന്ന കയറ്റുമതിയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന ഖാർഗ് ദ്വീപിന് സമീപം കടലിൽ വൻ എണ്ണച്ചോർച്ച. 27 ചതുരശ്ര മൈൽ പ്രദേശത്തായി ഏതാണ്ട് 3000 മുതൽ 80,000 ബാരൽ ക്രൂഡ് ഓയിൽ കടലിൽ പരന്നതായാണ് ഉപഗ്രഹ ചിത്രങ്ങളോടെയുള്ള റിപ്പോർട്ടുകൾ.
ഇറാന്റെ എണ്ണ/ഊർജ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഖാർഗ് ദ്വീപ് കേന്ദ്രീകരിച്ചാണ്.
ഹോർമുസിൽ ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകളെ യുഎസ് സൈന്യം തടയുന്നത് ഇറാന് കനത്ത ആഘാതമായിരുന്നു. എണ്ണ കയറ്റുമതി നിലച്ചത് ഇരുട്ടടിയായി.
🚨Satellites have detected a massive oil spill spreading across a vast area of the Persian Gulf around Iran’s Kharg Island.
Synthetic aperture radar imagery shows a large surface slick emanating from the waters around Kharg Island, Iran’s primary crude oil export terminal… ഉൽപാദനം നിർത്തിവയ്ക്കാൻ സാങ്കേതിക പ്രതിസന്ധിയുള്ളതിനാൽ ഇറാന് കഴിയുന്നില്ല. ഫലത്തിൽ, ഉൽപാദിപ്പിക്കുന്ന എണ്ണ സൂക്ഷിക്കാൻ സംഭരണികൾ തികയാത്ത സ്ഥിതിയാണ്.
കാലാവധി കഴിഞ്ഞതിനിടെ തുടർന്ന് ഉപേക്ഷിച്ച എണ്ണക്കപ്പലുകൾ റിപ്പയർ ചെയ്തെടുത്ത് അവയിലാണ് അധിക എണ്ണ ഇപ്പോൾ ഇറാൻ സൂക്ഷിക്കുന്നത്.
ഇതിനിടെ, ഇറാൻ മനഃപൂർവം എണ്ണ കടലിൽ ഒഴുക്കിയതാണെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. 12.3 കോടി ബാരലാണ് ഇറാന്റെ എണ്ണസംഭരണശേഷി.
ഇത് ഏറക്കുറെ നിറഞ്ഞെന്നാണ് സൂചന. ഖാർഗ് വഴി പ്രതിദിനം 1.54 കോടി ബാരൽ എണ്ണ നേരത്തേ പ്രതിദിനം ഇറാൻ കയറ്റുമതി ചെയ്തിരുന്നു.
ഇതാണ് യുഎസിന്റെ കടൽ ഉപരോധംമൂലം സ്തംഭിച്ചത്. നേരത്തേ, ഖാർഗ് ദ്വീപിലെ ഇറാന്റെ എണ്ണ അടിസ്ഥാന സൗകര്യ പദ്ധതികളെ ഉന്നമിട്ട് യുഎസ് ആക്രമണം നടത്തിയിരുന്നു.
ആക്രമണത്തിൽ കടലിനടിയിലെ പൈപ്പ്ലൈനുകൾക്ക് സംഭളിച്ച തകാരാകാം എണ്ണച്ചോർച്ചയ്ക്ക് കാരണമെന്ന വാദങ്ങളുമുണ്ട്.
യുഎസിന്റെ കടൽ ഉപരോധം ഇറാന് ബോംബാക്രമണത്തേക്കാൾ സാരമായ പരുക്കേൽപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. എങ്ങനെയാണത്? വിശദാംശം
വായിക്കാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

