സ്വന്തം ലക്ഷ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ മികച്ച മ്യൂച്വൽ ഫണ്ട് എങ്ങനെ തിരഞ്ഞെടുക്കാം? മ്യൂച്വൽ ഫണ്ട് എപ്പോഴാണ് പിൻവലിക്കേണ്ടത്? നിക്ഷേപം തുടരുന്നന്ന ഫണ്ടുകൾ നല്ലതാണോ? അവ മാറ്റേണ്ടതുണ്ടോ? എസ്ഐപിയുടെ പ്രകടനം മോശമാണെങ്കിൽ എന്തു ചെയ്യും? മൂലധനനേട്ട നികുതി ലാഭിക്കാൻ മാർഗങ്ങളുണ്ടോ?
ഇത്തരം സംശയങ്ങൾക്കെല്ലാം ശരിയായ മാർഗനിർദേശം എവിടെ നിന്ന് ലഭിക്കും എന്നറിയാതെ വിഷമിക്കുകയാണോ? എങ്കിൽ നിങ്ങൾക്കായി ഏറ്റവും മികച്ച അവസരം ഒരുക്കുകയാണ് മലയാളത്തിലെ ഏക പഴ്സനൽ ഫിനാൻസ് മാസികയായ
.
പ്രമുഖ അസറ്റ് മാനേജ്മെന്റ് കമ്പനിയായ നിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ടുമായി ചേർന്ന് ഏപ്രിൽ 22ന് എറണാകുളം പനമ്പിള്ളി നഗറിലെ ഹോട്ടൽ അവന്യൂ സെന്ററിൽ മ്യൂച്വൽ ഫണ്ട് മീറ്റ് സംഘടിപ്പിക്കുന്നു.
‘ഓഹരി വിപണിയിലെ ചാഞ്ചാട്ടം, മ്യൂച്വൽ ഫണ്ടിലെ അവസരങ്ങൾ ഇപ്പോൾ എങ്ങനെ ഉപയോഗപ്പെടുത്താം’ എന്ന വിഷയത്തിൽ നിപ്പോൺ ഇന്ത്യയുടെ വൈസ് പ്രസിഡന്റും സീനിയർ റീജണൽ ഹെഡുമായ റോബിൻസൺ ക്ലാസ് എടുക്കും. മ്യൂച്വൽ ഫണ്ടിനെ കുറിച്ച് സാധാരണക്കാർക്കുള്ള സംശയങ്ങൾ അടുത്തറിയാവുന്ന കേരളത്തിലെ പ്രമുഖരായ 10 മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടർമാർ പങ്കെടുക്കുന്ന പാനൽ ചർച്ചയാണ് പരിപാടിയുടെ മറ്റൊരു പ്രധാന ആകർഷണം.
നിങ്ങളുടെ സംശയങ്ങൾക്ക് വിദഗ്ധരിൽ നിന്ന് മറുപടി തേടാനും അവസരം ഉണ്ടാകും.
449 രൂപ മുടക്കി മുൻകൂട്ടി റജിസറ്റർ ചെയ്യുന്നവർക്ക് വൈകിട്ട് മൂന്നു മുതൽ ഏഴു വരെ നീളുന്ന ഈ നിക്ഷേപ വർക്ക്ഷോപ്പിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർക്ക് ഒരു വർഷത്തേക്ക് മനോരമ സമ്പാദ്യം സൗജന്യമായി ലഭിക്കും. റജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: ഫോൺ – 7356606923 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

