ന്യൂഡൽഹി ∙ രാജ്യത്തെ ആദ്യത്തെ എയർബസ് ‘എ321 എക്സ്എൽആർ’ (A321 XLR) മോഡൽ വിമാനം സ്വന്തമാക്കി ഇൻഡിഗോ. ഈ മോഡലിലുള്ള 40 വിമാനങ്ങൾക്കാണ് കമ്പനി ഓർഡർ നൽകിയിരിക്കുന്നത്.
ഇതിൽ 9 എണ്ണം ഇക്കൊല്ലം ലഭിച്ചേക്കും.
ആദ്യ വിമാനം ഇന്നലെ അബുദാബിയിൽ നിന്ന് ഡൽഹിയിലെത്തി. ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും ഗ്രീസിലെ ആതൻസിലേക്കായിരിക്കും ഈ വിമാനം ജനുവരി അവസാനത്തോടെ സർവീസ് ആരംഭിക്കുക.
കൂടുതൽ വിമാനങ്ങൾ എത്തുന്നതോടെ തുർക്കിയിലേക്കും ബാലിയിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും സർവീസ് നടത്തും.
എയർബസ് എ321നിയോ വിമാനത്തിന്റെ ദീർഘദൂര പതിപ്പായ ‘എക്സ്എൽആർ’ രാജ്യത്ത് ആദ്യമായാണ് ഒരു കമ്പനി സ്വന്തമാക്കുന്നത്. 8,700 കിലോമീറ്റർ വരെ ഒറ്റയടിക്ക് പറക്കാനാകും.
12 ബിസിനസ് ക്ലാസ് സീറ്റുകളും 183 ഇക്കോണമി സീറ്റുകളുമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

