പൊതുജനങ്ങളുടെ വിവിധ നിയമപരമായ സംശയങ്ങൾക്ക് വിദഗ്ധ മറുപടിയുമായി രംഗത്ത്. വീടിന് സമീപമുള്ള പന്നി ഫാം മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ, വിൽപത്രത്തിൽ വരുത്തേണ്ട
മാറ്റങ്ങൾ, ഭൂമി തരംമാറ്റൽ നടപടികൾ, കോടതി ഉത്തരവുകൾ തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് ഔദ്യോഗിക വിശദീകരണം നൽകിയിരിക്കുന്നത്. വീട്ടിൽനിന്ന് 100 മീറ്റർ മാറി പന്നി ഫാം ഉണ്ട്.
ഇതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ കാരണം പഞ്ചായത്തിലും ഹെൽത്ത് ഡിപ്പാർട്മെന്റിലും പരാതി നൽകി. തുടർന്ന് കുറച്ചു നാൾ ബുദ്ധിമുട്ടുകൾ ഇല്ലായിരുന്നു.
ഇപ്പോൾ വീണ്ടും വൃത്തികെട്ട മണവും കൊതുകും കൂടുന്നു.
ഫാം ഇപ്പോൾ വിപുലീകരിക്കുകയാണ്. ഇതു നിർത്തലാക്കാനോ ബുദ്ധിമുട്ട് ഒഴിവാക്കാനോ എന്തുചെയ്യണം? എന്ന ചോദ്യത്തിന് 100 മീറ്റർ ദൂരം എന്ന നിബന്ധന മാത്രമുപയോഗിച്ച് ഫാം അടപ്പിക്കാൻ കഴിയില്ലെന്നാണ് മറുപടി.
ഫാമിന്റെ വലുപ്പം, മൃഗങ്ങളുടെ എണ്ണം, ലൈസൻസ്, മാലിന്യസംസ്കരണം, ബാധകമായ അകലം എന്നിവ പരിശോധിക്കണം. നഗരസഭ/ പഞ്ചായത്ത് സെക്രട്ടറി, ആരോഗ്യവിഭാഗം, ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ്, ഡിസ്ട്രിക്ട് മജിസ്ട്രേട്ട്/ സബ് ഡിവിഷണൽ മജിസ്ട്രേട്ട് എന്നിവർക്ക് രേഖാമൂലം പരാതി നൽകുക.
സ്ഥലപരിശോധന, ലൈസൻസും മലിനീകരണ നിയന്ത്രണ അനുമതി, വിപുലീകരണത്തിന് അനുമതിയുണ്ടോ എന്നിവ പരിശോധിക്കണം. ഇല്ലെങ്കിൽ നിർമാണം നിർത്തിവയ്ക്കാൻ പരാതിയിൽ ആവശ്യപ്പെടാം.
നടപടിയില്ലെങ്കിൽ തദ്ദേശ സ്വയംഭരണ ട്രൈബ്യൂണലിനെ/ ഹൈക്കോടതിയെ സമീപിക്കാം. അച്ഛൻ മുൻപ് ഒരു വിൽപത്രം എഴുതി റജിസ്റ്റർ ചെയ്തിരുന്നു.
അതിൽ ചില മാറ്റങ്ങൾ വേണം എന്ന് അച്ഛൻ പറയുന്നു. പഴയതിൽ കൂട്ടിച്ചേർക്കാനാകുമോ? അതോ പുതിയത് എഴുതി റജിസ്റ്റർ ചെയ്യണോ? എന്ന സംശയത്തിന് ചെറിയ മാറ്റങ്ങൾ ആണെങ്കിൽ എതൊക്കെ ഒഴിവാക്കുന്നു, എതൊക്കെ കൂട്ടിചേർക്കുന്നു എന്ന് ഉൾപ്പെടുത്തി അനുബന്ധ വിൽപ്പത്രം എഴുതി റജിസ്റ്റർ ചെയ്യാം എന്ന് വ്യക്തമാക്കുന്നു.
വിൽപത്രം എത്ര പ്രാവശ്യം വേണമെങ്കിലും മാറ്റി എഴുതുവാൻ സാധിക്കും. പക്ഷേ, അപ്പോൾ പഴയത് റദ്ദാക്കി, പുതിയത് എഴുതി റജിസ്റ്റർ ചെയ്യണം.
അതാണ് സുരക്ഷിതം. ഈയിടെ നാട്ടിലെത്തിയപ്പോഴാണ് ഭൂമി തരംമാറ്റലിനുക്കുറിച്ച് അറിഞ്ഞത്.
ഇനി അപേക്ഷിക്കാൻ കഴിയുമോ? എന്താണ് നടപടിക്രമം? എന്ന ചോദ്യത്തിന് ഭൂമി തരംമാറ്റത്തിന് കാലാവധി നിശ്ചയിക്കാത്തതിനാൽ എപ്പോൾ വേണമെങ്കിലും അപേക്ഷിക്കാം എന്ന് മറുപടി നൽകുന്നു. നടപടികൾ ചുരുക്കി പറയാം.
നാട്ടിലില്ലാത്തതിനാൽ നാട്ടിലുള്ള ആൾക്ക് മുക്ത്യാർ നൽകേണ്ടി വരും. ഡേറ്റാ ബാങ്കിൽ ഉണ്ടെങ്കിൽ ഫോം 5 നൽകണം.
50 സെന്റിൽ താഴെയാണ് എങ്കിൽ ഫോം 6 ഉം അതിനു മുകളിലാണ് എങ്കിൽ ഫോം 7 ഉം ആണ് നൽകേണ്ടത്. ഇനി 1967ന് മുൻപ് തരം മാറ്റിയതാണ് എങ്കിൽ ഫോം 9 ഉം നൽകണം.
എന്നിട്ട് ഫോം എ നൽകി റവന്യു രേഖകളിൽ ഇനമാറ്റം നടത്തണം. 25 സെന്റുവർ ഫീസില്ല.
25 സെന്റ് മുതൽ ഒരു ഏക്കർ വരെ 10 ഉം അതിന് മുകളിൽ 20 ശതമാനവുമാണ് ഫീസ്. ഭൂനിയമത്തിൽ വിദഗ്ധനായ ഒരു വക്കീലിന്റെ സഹായം തേടാവുന്നതാണ്.
25 സെന്റിൽ കൂടുതൽ ഭൂമിയുണ്ടെങ്കിൽ കൂടുതലുള്ളതിനു മാത്രം ഫീസ് നൽകി തരംമാറ്റാം എന്ന ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ടോ? എന്റെ 32 സെന്റ് തരം മാറ്റാൻ ഏഴു സെന്റിന് എത്ര രൂപ വരും? എന്ന അന്വേഷണത്തിന് അത്തരം ഒരു ഉത്തരവ് കേരള ഹൈക്കോടതി വിധിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയുടെ ആ വിധി ഇപ്പോൾ സുപ്രീം കോടതി റദ്ദാക്കി.
അതിനാൽ, നിലവിൽ താങ്കൾ 32 സെന്റിനും ഫീസടക്കണം. സംശയങ്ങൾക്ക് ചോദ്യത്തെ ആസ്പദമാക്കിയും നിലവിലെ നിയമം അടിസ്ഥാനമാക്കിയുമാണ് മറുപടി നൽകുന്നത്.
നിയമത്തിൽ മാറ്റമുണ്ടായാൽ നടപടിക്രമങ്ങളും മാറാം. സംശയങ്ങൾ വാട്സാപ്പ് സന്ദേശമായി 92077 49142 എന്ന നമ്പറിലേക്ക് അയക്കൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

