UPDATE AT 2.30PM
സ്വർണവില കേരളത്തിലും ആഗോളതലത്തിലും ഉച്ചയ്ക്കുശേഷവും കുതിപ്പിൽ. യുഎസും ഇറാനും തമ്മിൽ ഹോർമുസ് തർക്കത്തിൽ രമ്യതയിലെത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ക്രൂഡ് ഓയിൽ വില ഇടിയുകയാണ്.
ഇത് അവസരമാക്കിയാണ് സ്വർണത്തിന്റെ കുതിച്ചുകയറ്റം.
കേരളത്തിൽ ഗ്രാമിന് 50 രൂപ ഉയർന്ന് വില 14,025 രൂപയായി. 400 രൂപ വർധിച്ച് 1,12,200 രൂപയാണ് പവൻവില.
ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിനും താഴെയെത്തി. യുഎസ് ഡോളറും ഇതോടെ ദുർബലമായതാണ് സ്വർണത്തിന് പുത്തനൂർജമായത്.
യുഎസ് ക്രൂഡ് വില ബാരലിന് 2% ഇടിഞ്ഞ് 93.18 ഡോളറും ബ്രെന്റ് വില 1.80% താഴ്ന്ന് 99.45 ഡോളറുമാണ് ഇപ്പോൾ വില.
ഹോർമുസ് കടലിടുക്ക് ഘട്ടംഘട്ടമായി തുറക്കാൻ ഇറാനും യുഎസും തമ്മിലെ ചർച്ചയിൽ ധാരണയായെന്ന് അൽ അറേബ്യയാണ് റിപ്പോർട്ട് ചെയ്തത്. യുഎസോ ഇറാനോ സ്ഥിരീകരിച്ചിട്ടില്ല.
നിലവിൽ ഹോർമുസ് കടലിടുക്കിൽ ഇറാൻ മറ്റ് രാജ്യങ്ങളുടെ കപ്പലുകളെ തടയുന്നതും ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകളെ തടയുന്ന അമേരിക്കൻ സൈന്യത്തിന്റെ നടപടിയും ലഘൂകരിക്കാനാണ് ധാരണയെന്നാണ് സൂചന.
ഇറാനെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതായി യുഎസ് പ്രസിഡന്റ് ട്രംപ് നേരത്തേ പറഞ്ഞിരുന്നു. ഇറാന് ആണവായുധം നിർമിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ട്രംപ് ഉറച്ചുനിൽക്കുന്നത്.
ഇറാനുമായി ചർച്ച നല്ല രീതിയിൽ പുരോഗമിക്കുകയാണെന്നും യുദ്ധം അതിവേഗം അവസാനിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇറാനും ട്രംപും രമ്യതയിലെത്തുകയും എണ്ണവില കൂടുതൽ ഇടിയുകയും ചെയ്താൽ സ്വർണത്തിനത് കുതിക്കാനുള്ള അവസരമാകും.
വില കൂടുതൽ ഉയരത്തിലേക്ക് നീങ്ങും. UPDATE AT 10AM സ്വർണവില കേരളത്തിൽ ഇന്നും വർധിച്ചു.
ഗ്രാമിന് 30 രൂപ ഉയർന്ന് 13,975 രൂപയിലെത്തി. 240 രൂപ വർധിച്ച് 1,11,800 രൂപയാണ് പവൻ വില.
സംസ്ഥാനത്ത് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണിത്. ഇറാൻ-യുഎസ് സമാധാന കരാർ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ രാജ്യാന്തര വില ഉയർന്നതോടെയാണ് കേരളത്തിലും മാറ്റം.
സംഘർഷത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിൽ ക്രൂഡ് ഓയിൽ വില ഇന്നലെ ഇടിഞ്ഞിരുന്നു.
ഇതോടെ ഡോളറും ദുർബലമായി. ഇതോടെ സ്വർണവില ഉയരുകയായിരുന്നു.
രാജ്യാന്തര വിപണിയിൽ 14 ഡോളർ വർധിച്ച് ഔൺസിന് 4,697 ഡോളറാണ് ഇപ്പോൾ വില. സമാധാനശ്രമം മെച്ചപ്പെട്ടാൽ വില ഇനിയും കൂടാനാണ് സാധ്യത.
ക്രൂഡ് ഓയിൽ വില കുറയുന്നത് പണപ്പെരുപ്പ ഭീഷണിയും കുറച്ചിട്ടുണ്ട്.
ഇത് കേന്ദ്രബാങ്കുകൾ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും സജീവമാക്കി. മറിച്ച്, സംഘർഷം വീണ്ടും കടുക്കുകയും പലിശനിരക്ക് ഉയരുകയും ചെയ്താൽ അത് സ്വർണത്തിന് തിരിച്ചടിയുമാണ്.
കേരളത്തിൽ 18 കാരറ്റ് സ്വർണം ഗ്രാമിന് 11,540 രൂപയാണ് എകെജിഎസ്എംഎ നിശ്ചയിച്ചിരിക്കുന്നത്.
വെള്ളി വില ഗ്രാമിന് 270 രൂപയും. കെജിഎസ്എംഎയുടെ നിർണയ പ്രകാരം 11,485 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് നൽകേണ്ടത്.
പുതുക്കിയ വിലയിൽ സംസ്ഥാനത്ത് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തുശതമാനം പണിക്കൂലി സഹിതം 1,26,700 രൂപയെങ്കിലും വേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് മൂന്നു മുതൽ മുപ്പതു ശതമാനം വരെയാണ് പണിക്കൂലി.
മൂന്നു ശതമാനം ജിഎസ്ടിയും 53.10 രൂപ ഹോൾമാർക്കിങ് ചാർജും പുറമേ നൽകണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

