കൊച്ചി ∙ എക്കാലത്തെയും ഉയർന്ന വാർഷിക അറ്റാദായം നേടി സൗത്ത് ഇന്ത്യൻ ബാങ്ക്. 2025- 26 സാമ്പത്തിക വർഷത്തിൽ 1455.14 കോടി രൂപയാണ് അറ്റാദായം.
2024-25 ൽ 1302.88 കോടി രൂപയായിരുന്നു. 11.69% വളർച്ച.
എക്കാലത്തെയും ഉയർന്ന മൊത്ത ബിസിനസും നേടി. 2,23,620 കോടി രൂപ.
പ്രവർത്തന ലാഭത്തിലും റെക്കോർഡ് നേട്ടമുണ്ട്. 2,373 കോടി രൂപ.
പലിശയിതര വരുമാനമായി നേടിയ 2,009 കോടി രൂപയും ചരിത്ര നേട്ടമാണ്. 45% ലാഭവിഹിതവും ബോർഡ് ഓഫ് ഡയറക്ടേഴ്സ് ശുപാർശ ചെയ്തിട്ടുണ്ട്.
അറ്റ നിഷ്ക്രിയ ആസ്തികൾ വാർഷിക അടിസ്ഥാനത്തിൽ 0.92 ശതമാനത്തിൽ നിന്നു 0.29 ശതമാനമായി കുറഞ്ഞു.
റീട്ടെയ്ൽ നിക്ഷേപം 1,04,750 കോടി രൂപയിൽ നിന്ന് 1,20,116 കോടി രൂപയായി. 14.67% വർധന.
എൻആർഐ നിക്ഷേപം 31,602 കോടി രൂപയിൽ നിന്നു 11.92% വർധിച്ചു 35,371 കോടി രൂപയായി. മൊത്ത വായ്പകൾ 87,579 കോടി രൂപയിൽ നിന്ന് 1,00,274 കോടി രൂപയായി; 14.50% വർധന.
സ്വർണ വായ്പ 16,982 കോടി രൂപയിൽ നിന്ന് 24,729 കോടി രൂപയായി. പലിശ നിരക്കുകളിലെ സമ്മർദം ഉൾപ്പെടെയുള്ള വെല്ലുവിളികളെ അതിജീവിച്ചാണു മികച്ച ഫലം നേടാനായതെന്നു ബാങ്ക് എംഡിയും സിഇഒയുമായ പി.ആർ.ശേഷാദ്രി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

