കറുകച്ചാൽ ∙ റബർ വില കുറഞ്ഞു തുടങ്ങി. ഇന്നലെ കോട്ടയം, കൊച്ചി മാർക്കറ്റിൽ വില കിലോഗ്രാമിന് 184 രൂപയായി.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള റബർ വരവാണു വിലയിടിവിനു കാരണമെന്നു വ്യാപാരികൾ പറയുന്നു. അഗർത്തല മാർക്കറ്റിൽ ആർഎസ്എസ് 4ന് വില 173 രൂപയാണ്.
റബർ കർഷക ഉത്തേജന പദ്ധതി (ആർപിഐഎസ്) സൈറ്റ് തുറന്നെങ്കിലും പുതിയ ബില്ലുകൾ അപ്ലോഡ് ചെയ്യാൻ കഴിയുന്നില്ലെന്നും പഴയതു പുതുക്കാൻ മാത്രമേ കഴിയൂ എന്നും ആർപിഎസ് അധികൃതർ പറയുന്നു.
റബർ കർഷക ഉത്തേജന പദ്ധതിയിൽ മുൻപു റജിസ്റ്റർ ചെയ്ത കർഷകർക്ക് 2025-26ലെ കരമടച്ച രസീത് നൽകി ഇപ്പോൾ പുതുക്കാം. പദ്ധതിയിലെ അടിസ്ഥാന വില 200 രൂപയായി ഉയർത്തിയതിനു മുൻകാല പ്രാബല്യം ഇല്ലാത്തതിനാൽ നവംബർ മാസത്തിനു മുൻപുള്ള ബില്ലുകൾ സ്വീകരിക്കില്ല.
കരമടച്ച രസീതിൽ കർഷകൻ ഒപ്പിട്ടതിന്റെ താഴെ ആർപിഎസ് പ്രസിഡന്റ് വെരിഫൈഡ് എന്ന് എഴുതി ഒപ്പിട്ട് ആർപിഎസ് സീലും വച്ച് സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം –
ബാബു ജോസഫ്, റബർ ഉൽപാദക സംഘങ്ങളുടെ കൂട്ടായ്മയുടെ സെക്രട്ടറി
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

