മൂന്നു മാസത്തെ തുടർച്ചയായ ഓഹരി വിൽപനയ്ക്കുശേഷം ഒക്ടോബറിൽ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നടത്തിയ നിക്ഷേപം 14,610 കോടി രൂപ.
കമ്പനികളുടെ രണ്ടാംപാദഫലങ്ങൾ താരതമ്യേന മികച്ചതായതും യുഎസ് ഫെഡറൽ റിസർവിന്റെ പലിശ ഇളവും യുഎസ്–ഇന്ത്യ വ്യാപാരക്കരാറിലുള്ള പ്രതീക്ഷകളുമാണ് ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപകരെ ആകർഷിച്ചത്.
സെപ്റ്റംബറിൽ 23,885 കോടി രൂപയാണ് വിദേശ സ്ഥാപന നിക്ഷേപകർ വിപണിയിൽ നിന്നു പിൻവലിച്ചത്. ഓഗസ്റ്റിൽ 34,990 കോടി രൂപയും ജൂലൈയിൽ 17,700 കോടി രൂപയും പിൻവലിച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

