കൊച്ചി ∙ ജീവനക്കാർക്ക് ഉയർന്ന പിഎഫ് പെൻഷൻ ലഭിക്കാനായി അടച്ച വിഹിതത്തിന്റെ വിശദാംശങ്ങൾ ഇപിഎഫ്ഒയ്ക്ക് കൈമാറാൻ കേരള ബവ്റിജസ് കോർപറേഷനു ഹൈക്കോടതി നിർദേശം നൽകി.
രണ്ട് മാസത്തിനുള്ളിൽ വിവരം കൈമാറണം.
ഇത് ലഭിച്ചാൽ രണ്ട് മാസത്തിനുള്ളിൽ ഹർജിക്കാർക്ക് അർഹമായ ഉയർന്ന പെൻഷൻ എത്രയെന്നത് ഇപിഎഫ്ഒ പുനർനിർണയിക്കണമെന്നും ജസ്റ്റിസ് പി.ഗോപിനാഥ് ഉത്തരവിട്ടു.
ബവ്റിജസ് കോർപറേഷനിൽ നിന്ന് വിരമിച്ച 35 ജീവനക്കാരാണ് ഉയർന്ന പെൻഷൻ നിഷേധിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
ഹർജിക്കാരുടെ 2011 ഡിസംബർ മുതൽ 2013 ജൂൺ വരെയുള്ള ഉയർന്ന പിഎഫ് വിഹിതമായി 2.01 കോടി രൂപ ബവ്റിജസ് കോർപറേഷൻ അടച്ചിട്ടുണ്ട്. 2014 ജൂൺ 23 നാണ് പണം ഒന്നിച്ച് അടച്ചത്.
മാസാടിസ്ഥാനത്തിലുള്ള വിശദാംശങ്ങൾ ഉൾപ്പെടെ ആവശ്യമുണ്ടെന്ന് ഇപിഎഫ്ഒ അറിയിച്ചു. ജീവനക്കാരന്റെയും തൊഴിലുടമയുടെയും വിഹിതത്തിന്റെയും വിശദാംശങ്ങൾ അറിയിക്കണമെന്നും വ്യക്തമാക്കി.
തുടർന്നാണു ഹൈക്കോടതി നിർദേശം നൽകിയത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

