പ്രമുഖ ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസസ് റീട്ടെയ്ൽ ശൃംഖലയായ മൈജിയുടെ ഓണം വിപണി ലക്ഷ്യമാക്കിയുള്ള പ്രത്യേക പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. മൈജി ഓണം മാസ് ഓണം സീസൺ 4 എന്ന പേരിലുള്ള ഈ പദ്ധതിയുടെ പ്രഖ്യാപനം മൈജി ചെയർമാൻ എ.കെ.
ഷാജി, ബ്രാൻഡ് അംബാസഡർമാരായ ടൊവിനോ തോമസ്, മഞ്ജു വാരിയർ എന്നിവർ ചേർന്ന് നിർവഹിച്ചു. ഡിജിറ്റൽ, ഹോം അപ്ലയൻസ് ഉൽപന്നങ്ങൾ സ്വന്തമാക്കുന്ന ഉപയോക്താക്കൾക്കായി 30 കോടിയിലധികം രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമാണ് ഈ സീസണിൽ ഒരുക്കിയിരിക്കുന്നത്.
ആഡംബര വാഹനമായ ബിഎംഡബ്ല്യു കാറാണ് ഇത്തവണത്തെ ബംപർ സമ്മാനമായി നൽകുന്നത്. സെപ്റ്റംബർ 30 വരെ ഷോപ്പിങ് നടത്തുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയികളെ തിരഞ്ഞെടുക്കും.
തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് 20 കാറുകൾ, 25 സ്കൂട്ടറുകൾ, ഒരു ലക്ഷം രൂപ വീതം 100 പേർക്ക് കാഷ് പ്രൈസ്, 25 ദമ്പതികൾ ഉൾപ്പെടെ 50 പേർക്ക് ഇന്റർനാഷനൽ ട്രിപ് എന്നിവ സ്വന്തമാക്കാൻ അവസരമുണ്ട്. ഓഫർ കാലയളവിൽ ഉൽപന്നങ്ങൾ വാങ്ങുന്ന എല്ലാവർക്കും ഉറപ്പായ സമ്മാനങ്ങളും പ്രത്യേക ഡിസ്കൗണ്ടുകളും ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 10 വരെയുള്ള കാലയളവിൽ ഉൽപന്നങ്ങൾ വാങ്ങുന്നവർക്കായി സ്ക്രാച്ച് ആൻഡ് വിൻ ഓഫറിലൂടെയും സമ്മാനങ്ങൾ നേടാം. കുറഞ്ഞത് 5,000 രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുന്ന ഉപയോക്താക്കൾക്കാണ് നറുക്കെടുപ്പിൽ പങ്കെടുക്കാൻ അർഹതയുള്ളത്.
നറുക്കെടുപ്പിലൂടെ ലഭിക്കുന്ന സമ്മാനങ്ങൾ 45 ദിവസത്തിനുള്ളിൽ തന്നെ ഉപയോക്താക്കളുടെ കൈകളിൽ എത്തിക്കുമെന്നതാണ് മൈജിയുടെ പ്രധാന പ്രത്യേകതയെന്ന് സംഘാടകർ അറിയിച്ചു. പ്രമുഖ ബാങ്കുകളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിലുള്ള ക്യാഷ് ബാക്ക് ഓഫറുകൾ, വിവിധ ഡിസ്കൗണ്ടുകൾ, പലിശരഹിത ലോൺ സൗകര്യം എന്നിവയും ഷോറൂമുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.
കൂടാതെ, മൈജിയുടെ ഔദ്യോഗിക ഓൺലൈൻ പ്ലാറ്റ്ഫോമായ www.myg.in വഴി പർച്ചേസ് നടത്തുന്നവർക്കും ഈ ഓണം ഓഫറുകൾ പൂർണ്ണമായി ലഭിക്കുന്നതാണ്. ഈ ഓണക്കാലത്ത് 2,500 കോടി രൂപയുടെ വിൽപനയാണ് മൈജി ലക്ഷ്യമിടുന്നത് എന്ന് ചെയർമാൻ എ.കെ.
ഷാജി വ്യക്തമാക്കി. ഓണം വിൽപന കൂടി കണക്കിലെടുത്ത് ഈ സാമ്പത്തികവർഷം 8,000 കോടി രൂപയുടെ റെക്കോർഡ് വരുമാനമാണ് കമ്പനി ലക്ഷ്യമിടുന്നത്.
കഴിഞ്ഞവർഷം ഓണം വിൽപനയിലൂടെ 1,550 കോടി രൂപയാണ് നേടിയത്. കഴിഞ്ഞ സാമ്പത്തികവർഷത്തെ മൊത്തം വരുമാനം 5,500 കോടി രൂപയായിരുന്നു.
വ്യാപാരം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഈ സാമ്പത്തിക വർഷം 40 മുതൽ 50 വരെ പുതിയ ഷോറൂമുകൾ കൂടി പ്രവർത്തനം ആരംഭിക്കും. കേരളത്തിന് പുറമേ കർണാടകയിൽ ഇരുപതോളവും തമിഴ്നാട്ടിൽ രണ്ടും പുതിയ ഷോറൂമുകൾ തുറക്കുമെന്ന് എ.കെ.
ഷാജി അറിയിച്ചു. ഈ വിപുലീകരണത്തോടെ കമ്പനിയിലെ ആകെ ജീവനക്കാരുടെ എണ്ണം 5,800ൽ നിന്ന് 10,000 ആയി ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

