അമേരിക്കയുടെ സൈനികശക്തി കൂട്ടാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൊണ്ടുവരുന്നത് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വമ്പൻ പ്രതിരോധ ബജറ്റ്. കഴിഞ്ഞ ബജറ്റിനേക്കാൾ 44% വർധന വരുത്തി 1.5 ലക്ഷം കോടി ഡോളറിന്റെ (ഏകദേശം 140 ലക്ഷം കോടി രൂപ) ബജറ്റാണ് തയാറാക്കുന്നത്.
ട്രംപിന്റെ സ്വപ്ന പദ്ധതിയായ ‘ഗോൾഡൻ ഡോം’ യാഥാർഥ്യമാക്കാനുള്ള പ്രൊപ്പോസലും ബജറ്റിലുണ്ട്. സൈനികരുടെ ശമ്പളം 5-7% കൂട്ടാനും നിർദേശിക്കുന്നതാണ് ബജറ്റ്.
സൈനികേതര ചെലവുകൾ 10% വെട്ടിക്കുറയ്ക്കും.
2026 ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന അമേരിക്കൻ സാമ്പത്തിക വർഷത്തേക്കുള്ളതാണ് പുതിയ ബജറ്റ്. നടപ്പുവർഷത്തിൽ ഇത് ഒരു ലക്ഷം കോടി ഡോളർ ആയിരുന്നു.
മറ്റു ആവശ്യങ്ങൾക്കുള്ള 7300 കോടി ഡോളർ വെട്ടിക്കുറയ്ക്കും. ചെറുകിട
ബിസിനസ് വകുപ്പിലാണ് ഏറ്റവും വലിയ വെട്ടിക്കുറയ്ക്കൽ. 2026നേക്കാള്‍ 62 ശതമാനം കുറച്ചു.
നാഷനൽ സയൻസ് ഫൗണ്ടേഷൻ, കാലാവസ്ഥ സംരക്ഷണ ഏജൻസി എന്നിവർക്ക് നൽകുന്ന ഫണ്ടും പകുതിയാക്കും.
ട്രംപ് പ്ലാൻ ഇങ്ങനെ
∙പുതിയ വിമാനങ്ങള്‍, യുദ്ധക്കപ്പലുകൾ, ആയുധങ്ങൾ, സൈന്യത്തിന് ആവശ്യമായ മറ്റ് ഉപകരണങ്ങള്‍ തുടങ്ങിയവ വാങ്ങാൻ 15,600 കോടി ഡോളർ
∙ആയുധങ്ങൾ വികസിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനുമുള്ള ഗവേഷണത്തിന് 12,500 കോടി ഡോളർ
∙സൈന്യത്തിന്റെ ദൈനംദിന ചെലവുകൾക്കായി 4800 കോടി ഡോളർ
∙സൈനിക ലോജിസ്റ്റിക്സ്, മാനേജ്മെന്റ് ചെലവുകൾക്കായി 1900 കോടി ഡോളർ
∙സൈനികരുടെ താമസ സൗകര്യം, പാര്‍പ്പിട പദ്ധതി എന്നിവയ്ക്കായി 200 കോടി ഡോളർ
∙പുതിയ സൈനിക കേന്ദ്രങ്ങളുടെ നിർമാണം, അപ്ഗ്രേഡ് എന്നിവയ്ക്കായി 407 ഡോളർ
∙പുതിയ കപ്പലുകൾ നിർമിക്കാൻ 18,500 കോടി ഡോളർ
ഗോൾഡൻ ഡോം
ഇസ്രയേലിന്റെ അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാന മാതൃകയിൽ ഗോൾഡൻ ഡോം നിർമിക്കാനുള്ള പണമാണ് ട്രംപ് തേടുന്നത്.
ഉപഗ്രഹ മിസൈൽ പ്രതിരോധ സെൻസറുകൾ, ഇന്റർസെപ്റ്ററുകൾ എന്നിവ അടക്കമുള്ള ലെയറുകളിലുള്ള പ്രതിരോധമാണ് സ്ഥാപിക്കേണ്ടത്. ഇതിലൂടെ എല്ലാ അമേരിക്കൻ പൗരന്മാരെയും സുരക്ഷിതരാക്കാൻ കഴിയും.
ഗോൾഡൻ ഡോം നിർമിക്കാൻ 18,500 കോടി ഡോളർ ചെലവാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
പ്ലാൻ നടക്കുമോ?
പ്രസിഡന്റിന് ബജറ്റ് പ്രൊപ്പോസൽ സമര്‍പ്പിക്കാമെങ്കിലും ഇതിൽ തീരുമാനമെടുക്കേണ്ടത് യുഎസ് കോണ്‍ഗ്രസാണ്. അടുത്ത ദിവസങ്ങളിൽ തന്നെ ഇതുമായി ബന്ധപ്പെട്ട
ചര്‍ച്ചകൾ കോൺഗ്രസിൽ ആരംഭിക്കും. സാധാരണ നിലയിൽ ഈ നിർദേശങ്ങൾ കോണ്‍ഗ്രസ് അംഗീകരിക്കും.
എന്നാൽ ഇത്തവണ എതിർപ്പുകൾ നേരിടേണ്ടി വന്നേക്കാം.
നവംബറിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സൈനിക ചെലവ് കൂട്ടുന്നത് തിരിച്ചടിയാകുമെന്ന് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിലുള്ളർ പോലും കരുതുന്നു. ഇറാൻ യുദ്ധത്തിന് പിന്നാലെ അമേരിക്കയിലെ ജീവിത ചെലവുകൾ ഉയർന്നത് ചൂണ്ടിക്കാട്ടിയാണ് ഡെമോക്രാറ്റുകളുടെ പ്രചരണം.
ട്രംപിന്റെ പ്രതിരോധ ബജറ്റിനെ പിന്തുണയ്ക്കില്ലെന്നാണ് ഡെമോക്രാറ്റുകളുടെ നിലപാട്. ഇതിനിടയിൽ ബജറ്റ് പാസാക്കാനായാൽ ട്രംപ് ഭരണകൂടത്തിന്റെ വലിയ വിജയമായിരിക്കും ഇത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

