കേന്ദ്രസർക്കാർ മുൻകൈ എടുത്ത് നടപ്പാക്കിയ ജിഎസ്ടി 2.0 പരിഷ്കാരങ്ങളുടെ തുടർച്ചയെന്നോണം പുതിയ നികുതി ബില്ലുകളുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇക്കഴിഞ്ഞ സെപ്റ്റംബർ 22ന് ആയിരുന്നു ജിഎസ്ടി കൗൺസിൽ അംഗീകരിച്ച ‘ജിഎസ്ടി 2.0’ മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നത്.
ജിഎസ്ടിയിലെ 12%, 28% സ്ലാബുകൾ ഒഴിവാക്കിയതായിരുന്നു സുപ്രധാന മാറ്റം. ഇതുവഴി വിലകുറഞ്ഞത് ഏതാണ്ട് 375ഓളം ഉൽപന്നങ്ങൾക്ക്.
ജനങ്ങൾ നിത്യേന വാങ്ങുന്ന ഭക്ഷ്യവസ്തുക്കളും മരുന്നുകളും സോപ്പും ടൂത്ത്പേസ്റ്റും ഷാംപൂവിനുമൊക്കെ മാത്രമല്ല, ടിവി മുതൽ കാറുകൾക്ക് വരെ വില കുറഞ്ഞു.
ഒട്ടേറെ ഉൽപന്നങ്ങളുടെ നികുതി 5 ശതമാനമായി കുറച്ചതിന് പുറമേ, നിരവധി ഉൽപന്നങ്ങളെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തായിരുന്നു ജിഎസ്ടി 2.0 പരിഷ്കാരം. ഇതുവഴി 2 ലക്ഷം കോടി രൂപയാണ് വിപണിയിലേക്ക് ഒഴുകിയെത്തുകയെന്ന് നിർമല സീതാരാമൻ പറഞ്ഞിരുന്നു.
ആഡംബര ഉൽപന്ന/സേവനങ്ങൾക്കും ഉപയോഗം നിരുത്സാഹപ്പെടുത്തേണ്ട
സിഗരറ്റ് പോലുള്ള ഉൽപന്നങ്ങൾക്കുമായി (സിൻ) 40% എന്ന പ്രത്യേക സ്ലാബും പുതിയ പരിഷ്കാരത്തിലൂടെ പ്രാബല്യത്തിൽ വന്നിരുന്നു. ജിഎസ്ടി ചട്ടപ്രകാരം പരമാവധി 40% നികുതിയേ ഈടാക്കാനാകൂ.
അതേസമയം സിഗററ്റ്, പാൻമസാല തുടങ്ങിയവയ്ക്ക് നിലവിൽ ജിഎസ്ടിക്ക് പുറമേ കേന്ദ്രം ഒരു ശതമാനം മുതൽ 290% വരെ കോംപൻസേഷൻ സെസ് (നഷ്ടപരിഹാര സെസ്) ഈടാക്കുന്നുണ്ട്. ഇതിന്റെ കാലാവധി 2026 മാർച്ചിൽ അവസാനിക്കും.
അതായത്, 2026 മാർച്ചിനുശേഷം ഇവയുടെ വില കുത്തനെ കുറയാം.
ഇത് കേന്ദ്രത്തിന്റെ നികുതിവരുമാനത്തെയും ബാധിക്കും. ഇതിനു തടയിടാനായും ഈ സെസ് നിലനിർത്താനുമുള്ള പുതിയ ബിൽ നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും.
ശീതകാല സമ്മേളനത്തിന്റെ ആദ്യദിനം ഇന്നാണ്. സിഗററ്റ്, പാൻ മസാല, ച്യൂയിങ് ടുബാക്കോ തുടങ്ങിയവയ്ക്കാണ് നഷ്ടപരിഹാര സെസ് ബാധകമാവുക.
സംസ്ഥാന സർക്കാരുകളുടെ നികുതി വരുമാനം നഷ്ടം നികത്താൻ ഉദ്ദേശിച്ചുള്ള ഈ കോംപൻസേഷൻ സെസിന്റെ കാലാവധി 2022 ജൂൺ 30ന് അവസാനിച്ചിരുന്നു.
എന്നാൽ, കോവിഡ്കാല പ്രതിസന്ധികൾ തരണം ചെയ്യാനെടുത്ത വായ്പകൾ തിരിച്ചുവീട്ടാനുദ്ദേശിച്ച് നഷ്ടപരിഹാര സെസിന്റെ കാലാവധി 2026 മാർച്ചുവരെ നീട്ടുകയായിരുന്നു.
പേര് മാറും, വില കൂടില്ല!
പാൻ മസാല, സിഗററ്റ് തുടങ്ങിയവയ്ക്കുമേൽ നിലവിലുള്ളതിന് തത്തുല്യമായ ‘ആരോഗ്യ-രാജ്യസുരക്ഷാ സെസ്’ ഏർപ്പെടുത്താനുള്ള ബില്ലാണ് നിർമല കൊണ്ടുവരുന്നത്. അതായത്, ഇവയുടെ നികുതി നിലവിലുള്ളത് തന്നെ തുടരും, വിലയും കൂടില്ല.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

