തിരുവനന്തപുരം∙ ബിഎസ്എൻഎൽ കേരള സർക്കിൾ സംസ്ഥാനത്തുടനീളം 6,979 തദ്ദേശീയ 4ജി ടവറുകൾ സ്ഥാപിച്ചു. ഇതുവഴി കേരളത്തിലെ എല്ലാ കോണുകളിലും ഉയർന്ന നിലവാരമുള്ള ഡേറ്റയും വോയ്സ് സേവനങ്ങളും ലഭ്യമാകും.
പൂർണമായി ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത 4 ജി സാങ്കേതികവിദ്യയാണ് ഈ പദ്ധതിക്കായി ഉപയോഗിച്ചിരിക്കുന്നത്.
സി-ഡോട്ട് , ടിസിഎസ് എന്നിവയുടെ സഹകരണത്തോടെ ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായാണ് ഈ തദ്ദേശീയ 4ജി ശൃംഖല നിർമിച്ചിരിക്കുന്നതെന്ന് കേരള സർക്കിൾ േമധാവി ആർ.സജികുമാർ അറിയിച്ചു.
സംസ്ഥാനത്തെ ദുർഘടമായ 322 വിദൂര പ്രദേശങ്ങളിൽ പ്രത്യേക കവറേജ് ലഭ്യമാക്കി.
ഡിജിറ്റൽ മാപ്പിൽ ഇതുവരെ ഉൾപ്പെടാതിരുന്ന ഗോത്രവർഗ മേഖലകൾ, മലയോര പ്രദേശങ്ങൾ, അതിർത്തി ഗ്രാമങ്ങൾ എന്നിവിടങ്ങളിൽ ഇനിമുതൽ തടസ്സമില്ലാത്ത ഇന്റർനെറ്റ് സേവനം ലഭ്യമാകും. ഈ മാറ്റത്തോടെ ബിഎസ്എൻഎൽ 4ജി നെറ്റ്വർക്കിലെ ഡേറ്റ ഉപയോഗത്തിൽ 10 മടങ്ങിലധികം വർധനയുണ്ടായതായും അധികൃതർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

