മുംബൈ∙ പിൻവലിച്ച 2000 രൂപ നോട്ടുകളുടെ 98.41% തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). 2023 മേയ് 19നാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി ആർബിഐ അറിയിച്ചത്.
അന്ന് പ്രചാരത്തിൽ ഉണ്ടായിരുന്ന 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.56 ലക്ഷം കോടി രൂപയായിരുന്നു. ഡിസംബർ 31 വരെ തിരികെ എത്താനുള്ളത് 5,669 കോടി രൂപയ്ക്കുള്ള നോട്ടുകൾ മാത്രം.
2023 ഒക്ടോബർ 7 വരെ ബാങ്കുകളിൽ 2000ന്റെ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റി വാങ്ങാനോ അനുവദിച്ചിരുന്നു. തുടർന്ന് ആർബിഐയുടെ തിരഞ്ഞെടുക്കപ്പെട്ട
ഓഫിസുകളിൽ ഇവ സ്വീകരിച്ചിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

