സ്മാർട്ട്ഫോൺ ഉപയോഗം കൂടുതൽ സുഗമമാക്കുന്നതിനായി ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം ഒട്ടനവധി സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്. പല ഉപയോക്താക്കളും ശ്രദ്ധിക്കാതെ പോകുന്ന ഈ അക്സസബിലിറ്റി ഫീച്ചറുകൾ ഫോൺ ഉപയോഗിക്കുന്ന രീതിയെ തന്നെ മാറ്റാൻ കെൽപ്പുള്ളവയാണ്.
അവയിൽ ഏറ്റവും പ്രയോജനകരമായ അഞ്ച് ഫീച്ചറുകളെക്കുറിച്ചുള്ള വിവരങ്ങൾ താഴെ നൽകുന്നു. അക്സസബിലിറ്റി മെനു ഷോർട്ട്കട്ട്
ഒരു കൈകൊണ്ട് ഫോൺ ഉപയോഗിക്കുന്നവർക്ക് ഏറെ സഹായകരമാണ് ഈ സംവിധാനം.
ഇത് പ്രവർത്തനക്ഷമമാക്കിയാൽ സ്ക്രീനിന്റെ അരികിലായി ഒരു ചെറിയ ഐക്കൺ പ്രത്യക്ഷപ്പെടും. ഇതിൽ ക്ലിക്ക് ചെയ്താൽ വോളിയം നിയന്ത്രണം, ബ്രൈറ്റ്നസ് ക്രമീകരണം, സ്ക്രീൻഷോട്ട്, നോട്ടിഫിക്കേഷൻ തുടങ്ങിയ നിരവധി സേവനങ്ങൾ ഒറ്റ ക്ലിക്കിലൂടെ ലഭ്യമാകും.
സെറ്റിംഗ്സിൽ പോയി ‘Accessibility menu’ എന്ന് സെർച്ച് ചെയ്ത് ഇത് എനേബിൾ ചെയ്യാം. മാഗ്നിഫിക്കേഷൻ ഷോർട്ട്കട്ട്
ആപ്പുകളിലെ ചെറിയ അക്ഷരങ്ങളോ ചിത്രങ്ങളിലെ ഭാഗങ്ങളോ സൂം ചെയ്ത് കാണാൻ ഈ സംവിധാനം സഹായിക്കുന്നു.
ആപ്പുകൾ സൂം ചെയ്യാൻ അനുവദിക്കാത്ത സാഹചര്യങ്ങളിലും ഈ ഫീച്ചർ ഉപയോഗിച്ച് സ്ക്രീനിലെ ഏതൊരു ഭാഗവും വലുതാക്കി കാണാനാകും. സെറ്റിംഗ്സിൽ ‘Magnification’ എന്ന് തിരഞ്ഞെടുത്ത ശേഷം ഈ ഷോർട്ട്കട്ട് ഓൺ ചെയ്യാവുന്നതാണ്.
ടച്ച് ആൻഡ് ഹോൾഡ് ഡിലേ
ഹോം സ്ക്രീനിലെ ഐക്കണുകൾ അബദ്ധവശാൽ ലോങ് പ്രസ്സ് ചെയ്ത് മാറുന്നത് ഒഴിവാക്കാൻ ഈ ഫീച്ചർ സഹായിക്കുന്നു. സ്ക്രീനിൽ എത്ര സമയം വിരൽ വെച്ചാൽ ലോങ് പ്രസ്സ് ആയി കണക്കാക്കണം എന്നത് ഉപയോക്താവിന് തീരുമാനിക്കാം.
സെറ്റിംഗ്സിൽ ‘Touch & hold delay’ എന്ന ഓപ്ഷൻ വഴി ഇത് ക്രമീകരിക്കാം. ടൈം ടു ടേക്ക് ആക്ഷൻ
സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന താൽക്കാലിക മെസേജുകളോ കൺട്രോളുകളോ എത്ര സമയം സ്ക്രീനിൽ നിൽക്കണമെന്ന് ഉപയോക്താവിന് തീരുമാനിക്കാം.
ഉദാഹരണത്തിന്, ഇമെയിൽ ആപ്പുകളിൽ അബദ്ധത്തിൽ ഡിലീറ്റ് ചെയ്യുന്ന സന്ദേശങ്ങൾ തിരികെ ലഭിക്കാനുള്ള ‘അൺഡൂ’ (Undo) ബട്ടൺ കൂടുതൽ സമയം സ്ക്രീനിൽ നിലനിർത്താൻ ഇത് സഹായിക്കും. ‘Time to take action’ എന്ന സെറ്റിംഗ്സിലൂടെ ഇത് ക്രമീകരിക്കാം.
എക്സ്ട്രാ ഡിം
രാത്രിസമയങ്ങളിൽ ഫോൺ ഉപയോഗിക്കുമ്പോൾ സ്ക്രീൻ ബ്രൈറ്റ്നസ് സാധാരണ ലഭിക്കുന്നതിനേക്കാൾ കുറയ്ക്കാൻ ഈ ഫീച്ചർ സഹായിക്കുന്നു. കണ്ണിന് ആയാസം കുറയ്ക്കാൻ ഇത് വളരെ നല്ലതാണ്.
സെറ്റിംഗ്സിൽ ‘Extra dim’ എന്ന് സെർച്ച് ചെയ്ത് ഈ ഫീച്ചർ എനേബിൾ ചെയ്യാം. ഈ സൗകര്യങ്ങൾ ഭിന്നശേഷിക്കാർക്ക് മാത്രമുള്ളതല്ല, മറിച്ച് സാധാരണ ഉപയോക്താക്കൾക്കും സ്മാർട്ട്ഫോൺ ഉപയോഗം കൂടുതൽ അനായാസമാക്കാൻ സഹായിക്കുന്നവയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

