പഴകുളം മധു എംഎൽഎയ്ക്ക് വടശ്ശേരിക്കരയിൽ ഊഷ്മളമായ സ്വീകരണം നൽകി. ശ്രീ അയ്യപ്പാ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ, സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.
ക്രിസ്റ്റീൻ അന്ന ഷാജിയും ആശുപത്രി ജീവനക്കാരും ചേർന്നാണ് എംഎൽഎയെ വരവേറ്റത്. ഈ പരിപാടിയിൽ വിവിധ മേഖലകളിലെ പ്രമുഖരും ജനപ്രതിനിധികളും സന്നിഹിതരായിരുന്നു.
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ജൂലി സാബു ഒലിക്കൽ, വടശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് കെ. ഉഷ, വൈസ് പ്രസിഡന്റ് സ്വപ്ന സൂസൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കൂടാതെ, വാർഡ് മെംബർമാരായ മഞ്ജു ജയരാജ്, അജേഷ് മണപ്പാട്ട്, വത്സമ്മ ടീച്ചർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. ഇ.
തോമസ് തുടങ്ങിയവരും എംഎൽഎയോടൊപ്പം സംവദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

