വർഷങ്ങളായി താൻ ഉപയോഗിച്ചിരുന്ന ടിക്ക്ടിക് (TickTick) ആപ്പിന് പകരമായി ഗൂഗിൾ ടാസ്ക്സ് (Google Tasks) എങ്ങനെ തന്റെ പ്രധാന ഉൽപ്പാദനക്ഷമതാ ഉപകരണമായി മാറി എന്ന് വ്യക്തമാക്കുകയാണ് ഒരനുഭവം. ഔദ്യോഗിക ജോലികൾക്കായി ജിമെയിൽ, ഗൂഗിൾ കലണ്ടർ, ഗൂഗിൾ ഡോക്സ് എന്നിവ നിരന്തരം ഉപയോഗിക്കുന്നതിനാൽ, മറ്റൊരു ആപ്പിലേക്ക് മാറുന്നത് ഒഴിവാക്കാൻ ഇത് സഹായിച്ചു.
മുൻകാലങ്ങളിൽ പ്രധാനപ്പെട്ട കാര്യങ്ങൾ ഓർമ്മിക്കാൻ ഫോണിൽ അലാം സെറ്റ് ചെയ്യുന്നതായിരുന്നു പതിവ്.
എന്നാൽ ജിമെയിൽ ഇൻബോക്സ് ഒരു ടൂ-ഡു ലിസ്റ്റായി മാറുന്നതോടെ കാര്യങ്ങൾ എളുപ്പമായി. ജിമെയിലിലെ ‘Add to Tasks’ ഫീച്ചർ വഴി ഇമെയിലുകൾ നേരിട്ട് ടാസ്കുകളിലേക്ക് മാറ്റാൻ സാധിക്കും.
ആൻഡ്രോയിഡ് ആപ്പിൽ ഇമെയിൽ തുറന്ന് മുകളിൽ വലതുവശത്തുള്ള മൂന്ന് ഡോട്ട് മെനുവിലൂടെയോ അല്ലെങ്കിൽ ഡെസ്ക്ടോപ്പ് ക്ലയന്റിലെ ടൂൾബാറിലൂടെയോ ഇത് ചെയ്യാൻ കഴിയും. ഒറിജിനൽ ഇമെയിലിലേക്കുള്ള ലിങ്ക് ഇതിൽ നിലനിൽക്കുന്നതിനാൽ ഇൻബോക്സിൽ തിരയാതെ തന്നെ സന്ദേശങ്ങളിലേക്ക് പെട്ടെന്ന് പോകാൻ സാധിക്കും.
ആപ്പ് തുറക്കാതെ തന്നെ ടാസ്കുകൾ ചേർക്കാൻ ഹോം സ്ക്രീൻ വിഡ്ജെറ്റും ജെമിനിയും (Gemini) സഹായിക്കുന്നു. “Hey Google, add a task to take my laptop to the repair shop” എന്ന് വോയ്സ് കമാൻഡ് നൽകുമ്പോൾ ജെമിനി അത് ടാസ്കിലേക്ക് മാറ്റുന്നു.
നിശ്ചിത തീയതിയും സമയവും നൽകിയാൽ കൃത്യസമയത്ത് നോട്ടിഫിക്കേഷനും ലഭിക്കും. അലാം ഓഫ് ചെയ്താൽ അത് അപ്രത്യക്ഷമാകും എന്നാൽ ടാസ്ക് ലിസ്റ്റിൽ തന്നെ നിലനിൽക്കും എന്നത് ഇതിന്റെ പ്രധാന പ്രത്യേകതയാണ്.
പ്രധാനപ്പെട്ട ടാസ്കുകൾ സ്റ്റാർ (Star) ചെയ്ത് സൂക്ഷിക്കുന്നതിലൂടെ ഓരോ ദിവസത്തെയും ജോലികൾ എളുപ്പത്തിൽ മുൻഗണനാക്രമത്തിൽ ക്രമീകരിക്കാം.
ഗൂഗിൾ ടാസ്ക്സിൽ (Google Tasks) 2025 അവസാനത്തോടെ പുതിയൊരു ഡെഡ്ലൈൻ ഫീച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്. ജോലി ചെയ്യേണ്ട
തീയതിയും പൂർത്തിയാക്കേണ്ട ഡെഡ്ലൈനും വെവ്വേറെ നൽകാൻ ഇത് സഹായിക്കുന്നു.
വ്യക്തിഗത കാര്യങ്ങളും ഔദ്യോഗിക ജോലികളും തമ്മിൽ കൂട്ടിക്കഴയാതിരിക്കാൻ പ്രത്യേക ലിസ്റ്റുകളും സബ് ടാസ്കുകളും ഉപയോഗിക്കാം. സബ് ടാസ്കുകൾ ഒരു ലെവൽ ആഴത്തിൽ മാത്രമാണ് പ്രവർത്തിക്കുന്നതെങ്കിലും വലിയ ജോലികളെ ചെറിയ ഘട്ടങ്ങളാക്കി മാറ്റാൻ ഇത് പര്യാപ്തമാണ്.
ടിക്ക്ടിക് ആപ്പിലുള്ളതുപോലുള്ള സങ്കീർണ്ണമായ ഫീച്ചറുകൾ ഇല്ലെങ്കിലും, ജിമെയിൽ, കലണ്ടർ, ഹോം സ്ക്രീൻ, ജെമിനി എന്നിവയുമായുള്ള ഇതിന്റെ സംയോജനം ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ സഹായിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

