
തിരുവനന്തപുരം> ഇന്ന് കഴക്കൂട്ടത്ത് കെ റെയിലിനെതിരെ നടത്തിയ പ്രചരണത്തിൽ കേന്ദ്രമന്ത്രി വി മുരളീധരനുണ്ടായ അനുഭവം ഒരു പാഠമായി ഉൾക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി വി ശിവൻകുട്ടി. അതിരടയാളകല്ല് പിഴുതെറിയുന്നവർ ബിജെപിക്കാരും കോൺഗ്രസുകാരുമാണ്.
ജനങ്ങൾ വസ്തുത മനസിലാക്കി പദ്ധതിയെ അനുകൂലിക്കുകയാണ്. വികസനം വേണമെന്നാണ് അവർ പറയുന്നത്. കൃത്യമായ നഷ്ടപരിഹാരം നൽകിയാണ് സർക്കാർ ഭൂമി ഏറ്റെടുക്കുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.
കഴക്കൂട്ടത്ത് കെ റെയിലിനെതിരെ പ്രചരണവുമായി എത്തിയ വി മുരളീധരനോട് ഞങ്ങൾ ഭൂമി വിട്ടുകൊടുക്കുമെന്നും വികസനം വരണമെന്നുമാണ് പ്രദേശവാസികൾ പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]