
നടുവണ്ണൂർ (കോഴിക്കോട്): തിരക്കഥാകൃത്തും ചലച്ചിത്ര സംവിധായകനുമായ രഞ്ജൻ പ്രമോദിന്റെ പിതാവ് കാവുന്തറ കോതേരിയിലെ ഒ.പി. പ്രഭാകരൻ നായർ (86) അന്തരിച്ചു. കോഴിക്കോട് കെ.ഡി.സി. ബാങ്ക് മുൻ സീനിയർ മാനേജരായിരുന്നു. ‘മുസ്സാക്കും പന്തക്കുറ്റിയും’ എന്ന കഥ എഴുതിയിട്ടുണ്ട്. പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനുമായിരുന്നു.
ഭാര്യ: പത്മിനി അമ്മ. മറ്റുമക്കൾ: പ്രജോഷ് തേവർപള്ളി (ബി.ജെ.പി. നടുവണ്ണൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി). മരുമക്കൾ: ജസ്സി (അധ്യാപിക, തിരുനാവായ ഹയർ സെക്കൻഡറി സ്കൂൾ), ശ്രീലേഖ. സഹോദരങ്ങൾ: ഒ.പി. രവീന്ദ്രൻ നായർ (റിട്ട. ഭാരത് ഇലക്ട്രോണിക്സ്, ബെംഗളൂരു), പപ്പൻ കാവിൽ (കേരളാ ഫോക്ലോർ അക്കാദമി അവാർഡ് ജേതാവ്), ബാലാമണി അമ്മ, രാജഗോപാലൻ (റിട്ട. അധ്യാപകൻ, എസ്.കെ.എം.ജെ. എച്ച്.എസ്.എസ്. കല്പറ്റ), വത്സല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]