സിപിഐഎം നേതാക്കളുടേത് വെറും വാചകം മാത്രമെന്ന് നടൻ സുരേഷ് ഗോപി. നവകേരള സദസിന് ചെലവാക്കുന്ന പണം കൊണ്ട് പെൻഷൻ കൊടുക്കാമായിരുന്നു. പണം ചെലവാക്കുന്നത് പാർട്ടിയെ കനപ്പിക്കാനാണ്. താൻ പങ്കെടുക്കുന്ന ചടങ്ങിൽ പങ്കെടുക്കില്ല എന്ന് പറഞ്ഞവരോട് പുച്ഛം മാത്രമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.(Suresh gopi Against Navakerala Sadass)
അതേസമയം കഴിഞ്ഞ ദിവസം നടൻ സുരേഷ് ഗോപിക്കെതിരെ സംവിധായകൻ കമൽ രംഗത്തെത്തിയിരുന്നു. അടുത്ത ജന്മത്തിൽ ബ്രാഹ്മണനാകണമെന്ന് പറഞ്ഞ നടൻ സുരേഷ് ഗോപി ലജ്ജിപ്പിക്കുന്ന കലാകാരനായി മാറിയെന്ന് സംവിധായകൻ കമൽ വിമർശിച്ചു. അപരമത-ജാതി വിദ്വേഷം എത്രത്തോളമെത്തി എന്നതിന്റെ തെളിവാണ് ഇത്.
ഇന്ത്യയുടെ പേര് ഭാരതം എന്നാക്കണമെന്ന് പറഞ്ഞയാളെപ്പോലെ അശ്ലീലമാണ് അദേഹത്തിന്റെ വാക്കുകൾ. സംഘ്പരിവാറിലേക്ക് ഇറങ്ങികഴിഞ്ഞാലുള്ള പ്രശ്നമാണിതെന്നും കമൽ പറഞ്ഞു. ഒരുപക്ഷേ അത്തരക്കാർ ഭീമൻ രഘുവിനെ പോലെ എഴുന്നേറ്റുനിന്ന് ഭക്തി കാണിക്കും.
പിണറായി വിജയന്റെ മുന്നിൽ ഭക്തി കാണിക്കുന്നത് ശരിയല്ലെന്നും അത് അശ്ലീലമാണെന്നും ഭീമൻ രഘുവിന് മനസിലാകാത്തത് അദ്ദേഹം കുറേ കാലം ആ പാളയത്തിൽ ആയിരുന്നതുകൊണ്ടാണ്. കലാകാരന്മാരുടെ ഇത്തരം പ്രവർത്തനങ്ങൾ ചലച്ചിത്ര പ്രവർത്തകരെ ലജ്ജിപ്പിക്കുകയാണെന്നും കമൽ പറഞ്ഞു.
Story Highlights: Suresh gopi Against Navakerala Sadass
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]