കാസര്‍കോട്-പൂജാ ബമ്പര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചിരിക്കുകയാണ്. ഖഇ 253199 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചിരിക്കുന്നത്. കാസര്‍കോട് ഹൊസങ്കടിയില്‍ ഉള്ള ഭാരത് എന്ന ലോട്ടറി ഏജന്‍സിയില്‍ നിന്നുമാണ് ടിക്കറ്റ് വിറ്റുപോയത്. മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഏജന്‍സി. എന്നാല്‍, ആര്‍ക്കാണ് സമ്മാനം ലഭിച്ചത് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.കണ്ണൂര്‍, എറണാകുളം തുടങ്ങിയ ജില്ലകളിലെ കടകളില്‍ ലോട്ടറി വില്‍പ്പന നടത്തുന്നവരാണ് ഇവര്‍. കാറില്‍ സഞ്ചരിച്ചും വില്‍പ്പന നടത്താറുണ്ട്. അതിനാല്‍ തന്നെ എവിടെയാണ് ടിക്കറ്റ് വിറ്റത് എന്നതില്‍ കണ്‍ഫ്യൂഷനുണ്ട് എന്നും ഏജന്റ് പറയുന്നു. കര്‍ണാടകയില്‍ നിന്നും നിരവധിപേര്‍ ടിക്കറ്റ് എടുക്കാറുണ്ടെന്നും ഇവര്‍ പറയുന്നു. കണ്ണൂര്‍, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലും ഇവര്‍ ടിക്കറ്റ് വില്‍ക്കുന്നുണ്ട്. ‘ഭാഗ്യവാന് ആരാണെന്ന് ഞങ്ങള്‍ അന്വേഷിക്കുകയാണ്. എവിടെയാണ് ടിക്കറ്റ് വിറ്റത് എന്ന കാര്യത്തില്‍ കൃത്യമായ വിവരം ലഭിച്ചിട്ടില്ല. മുമ്പ് ചെറിയ സമ്മാനങ്ങളൊക്കെ ലഭിച്ചിട്ടുണ്ട്. പക്ഷേ ബമ്പര്‍ അടിക്കുന്നത് ആദ്യമായാണ്. – മേരിക്കുട്ടിയുടെ ഭര്‍ത്താവ് ജോജോ ജോസഫ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]