
ലക്നൗ: അഞ്ച് വയസുകാരിയെ പൊതുമദ്ധ്യത്തിൽ ലൈംഗികമായി ഉപദ്രവിച്ചയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞതോടെയാണ് പ്രതി കുടുങ്ങിയത്. 74 കാരനായ ഗുർഫാൻ അഹമ്മദ് എന്നയാളാണ് പിടിയിലായത്.
ഉത്തർപ്രദേശിലെ കുതുബ്ഷേർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ആനന്ദ് നഗറിലാണ് പെൺകുട്ടിയെ പ്രതി ദുരുപയോഗം ചെയ്തത്. സൈക്കിൾ റിക്ഷ ഓടിച്ചിരുന്ന പ്രതി തന്റെ റിക്ഷയിൽ കയറിയ 5 വയസുകാരിയെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചാണ് ഉപദ്രവിച്ചത്.
മാർച്ച് 22ന് ഉച്ചയോടെയാണ് സംഭവം. പെൺകുട്ടിയുമായി റിക്ഷയിൽ വരികയായിരുന്ന പ്രതി ആദ്യം ആളൊഴിഞ്ഞ സ്ഥലത്ത് റിക്ഷ നിർത്തി. ശേഷം ഒരു മിനിറ്റ് നേരത്തേക്ക് പെൺകുട്ടിയെ റിക്ഷയിലിരുത്തി ഇയാൾ പോയി. മടങ്ങിവന്ന പ്രതി കുട്ടിയോട് സംസാരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പിന്നീടാണ് കുട്ടിയുടെ മുഖം കൈകൾ കൊണ്ട് ചേർത്ത് പിടിച്ച് ഇയാൾ ചുംബിക്കുന്നത്. ആളൊഴിഞ്ഞ സ്ഥലമായതിനാൽ ആരും കണ്ടില്ലെന്ന് പ്രതി കരുതി. എന്നാൽ സിസിടിവിയിൽ എല്ലാം വ്യക്തമായി പതിഞ്ഞിരുന്നു.
സംഭവത്തിന് ശേഷം ഇയാളെ നാട്ടുകാർ പിടികൂടി ചോദ്യം ചെയ്തു. കുട്ടിയെ ഉപദ്രവിച്ചില്ലെന്ന് ഇയാൾ പ്രതികരിച്ചു. എന്നാൽ പ്രദേശവാസികൾ ചേർന്ന് മർദ്ദിച്ചതോടെ പ്രതി സത്യം തുറന്നു പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളോടൊപ്പം ട്വിറ്ററിൽ പങ്കുവെക്കപ്പെട്ടിട്ടുണ്ട്.
മൂന്നാമത്തെ വീഡിയോ ദൃശ്യത്തിൽ പ്രതി കുറ്റം സമ്മതിക്കുന്നതാണുള്ളത്. കുട്ടിയെ സ്കൂളിലേക്കും ട്യൂഷനും സ്ഥിരമായി കൊണ്ടുപോകുന്നത് താനായിരുന്നുവെന്നും ഈ വീഡിയോയിൽ പ്രതി വ്യക്തമാക്കുന്നുണ്ട്. കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് സമ്മതിക്കുന്നതായും പ്രതി പറഞ്ഞു.
അതേസമയം പോലീസിൽ പരാതി നൽകാൻ പെൺകുട്ടിയുടെ കുടുംബം തയ്യാറായില്ല. എങ്കിലും പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
The post ആളൊഴിഞ്ഞ സ്ഥലത്ത് അഞ്ച് വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; 74 കാരനായ റിക്ഷാ ഡ്രൈവർ പിടിയിൽ appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]