
നിങ്ങളൊരു മോമോസ് പ്രിയരാണോ? എങ്കിൽ ഈ വീഡിയോ നിർബന്ധമായും നിങ്ങൾ കണ്ടിരിക്കണം. ഒരാൾ മോമോസിനുള്ളിൽ പുഴുക്കളെ നിറയ്ക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വെെറലായിരിക്കുന്നത്.
ഈ വിചിത്രമായ വീഡിയോ കാഴ്ചക്കാരിൽ കൗതുകമുണർത്തുകയും വെറുപ്പള്ളതാക്കുകയും ചെയ്യുന്നു. ചൈനീസ് സ്ട്രീറ്റ് ഫുഡ് 2023 എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്.
നിറയെ പുഴുക്കളെ മോമോസിനുള്ളിൽ നിറയ്ക്കുന്നതാണ് വീഡിയോ. ശേഷം ആവിയിൽ വേവിക്കുന്നു. മോമോസ് വെന്തശേഷം വീഡിയോയിൽ അത് മുറിച്ച് കാണിക്കുകയും ചെയ്യുന്നുണ്ട്. നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിരിക്കുന്നത്.
‘ചൈനീസ് ഭക്ഷണങ്ങൾ ശരിക്കും അലോസരപ്പെടുത്തുന്നവയാണ്…’ എന്നാണ് വീഡിയോയ്ക്ക് താഴേ ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ‘നമുക്ക് മനുഷ്യർക്ക് കഴിക്കാൻ നല്ല ഭക്ഷണങ്ങളുണ്ട്. അവർ എന്തിനാണ് ഇത് കഴിക്കുന്നത്? …’ എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തതു. കണ്ടിട്ട് തന്നെ ഛർദ്ദിക്കാൻ തോന്നുന്നു എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്.
Last Updated Nov 3, 2023, 5:54 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]