
മോസ്കോ: ഉക്രൈനിലെ ഏറ്റവും വലിയ സൈനിക ഇന്ധന സംഭരണകേന്ദ്രം വെള്ളിയാഴ്ച കലിബര്‍ ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ത്തതായി റഷ്യ. മാര്‍ച്ച് 24ന് വൈകുന്നേരം കലിബര്‍ ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് കീവിനടുത്തുള്ള കലിനിവ്ക ഗ്രാമത്തിലെ ഇന്ധന ബേസ് ആക്രമിച്ചെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
സൈനികര്‍ക്ക് ഇന്ധനം വിതരണം ചെയ്യുന്ന ഉക്രൈനിലെ അവശേഷിക്കുന്ന ഏറ്റവും വലിയ സൈനിക ഇന്ധന സംഭരണകേന്ദ്രമാണിതെന്ന് മന്ത്രാലയം അവകാശപ്പെട്ടു. സൈനിക നടപടി ആരംഭിച്ച് 29ാം ദിവസമാണ് ഈ പ്രഖ്യാപനം വരുന്നത്. ഉക്രൈനില്‍ റഷ്യയുടെ സൈനിക നടപടി ആരംഭിച്ച ശേഷം അവരുടെ 260ലധികം ഡ്രോണുകള്‍, 1580ലധികം ടാങ്കുകള്‍, കവചിത വാഹനങ്ങളും 204 വിമാന വിരുദ്ധ ആയുധ സംവിധാനങ്ങളും നശിപ്പിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]