
തിരുവനന്തപുരം > ജനീവയിൽ ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്തനിവാരണ രംഗത്ത് പ്രവർത്തിച്ചിരുന്ന മുരളി തുമ്മാരുകുടിക്ക് ഐക്യരാഷ്ട്ര സംഘടനയുടെ ബോൺ (ജർമനി) ഓഫീസിൽ നിയമനം. പരിസ്ഥിതിയുടെ പുനഃസ്ഥാപനവും സംരക്ഷണവും ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളുടെ ചുമതലയാണ് നിർവഹിക്കുക.
ലോകത്ത് ഏതെങ്കിലും വിധത്തിൽ നാശം സംഭവിച്ച ആവാസ വ്യവസ്ഥകളുടെയും ഭൂമിയുടെയും പകുതിയും പുനഃസ്ഥാപിക്കാനും സംരക്ഷിക്കാനും ലക്ഷ്യമിട്ട് ജി–-20 രാജ്യങ്ങൾ ആരംഭിക്കുന്ന പദ്ധതിയുടെ സംയോജനമാണ് ചുമതല. മരുഭൂമിവൽക്കരണം തടയാനുള്ള യുഎൻകൺവഷൻ ആസ്ഥാനത്തുള്ള ഓഫീസിൽഏപ്രിൽ 11ന് ചുമതലയേൽക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]