
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി– വിമാനത്തില്‍ യുവനടിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നെടുമ്പാശ്ശേരി പോലീസിന്റെ അന്വേഷണം തുടരുന്നു. നടിയുടെ മൊഴി പ്രകാരം ആന്റോ എന്ന യാത്രക്കാരനോട് ഹാജരാകാന്‍ പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്തപ്പോള്‍ അടുത്തിരുന്ന യാത്രക്കാരന് മദ്യലഹരിയില്‍ മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി.
വിമാനത്തില്‍ പരാതി നല്‍കിയെങ്കിലും സീറ്റ് മാറ്റി നല്കി പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചുവെന്നും എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷം പോലീസിന് പരാതി നല്കാന് നിര്‍ദ്ദേശിച്ചുവെന്നും നടി സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ആണ് താരം ദുരനുഭവം വെളിപ്പെടുത്തിയത്.സംഭവത്തില്‍ ഉചിതമായ നടപടി വേണമെന്നും, വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി ആവശ്യപ്പെട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിനു ശേഷമെ വ്യക്തമാകുകയുള്ളുവെന്നും പോലീസ് അറിയിച്ചു.