
ആലപ്പുഴ – സ്കൂൾ വിട്ടുവന്ന വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടമംഗലം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർത്ഥിനിയും കുട്ടനാട് കൈനകരി പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ചേന്നങ്കരി ചാലച്ചിറ വീട്ടിൽ റെജിമോന്റെയും മനീഷയുടെയും മകളുമായ ആർ നിരഞ്ജനനെയാണ് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലെത്തിയ ശേഷമാണ് സംഭവം.
മാതാപിതാക്കൾ ജോലിക്കു പോയതിനാൽ കുട്ടി സ്കൂൾ വിട്ടെത്തിയപ്പോൾ മുത്തശ്ശി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. റൂമിൽ കയറിയ കുട്ടിയെ കുറേസമയം കഴിഞ്ഞിട്ടും പുറത്തേക്കു കാണാത്തതിനെ തുടർന്ന് മുത്തശ്ശി റൂം പരിശോധിച്ചപ്പോഴാണ് വിദ്യാർത്ഥിനിയെ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത്.
ഉടനെ ബന്ധുക്കളെയും മറ്റും വിളിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]