തമിഴ്നാട്ടിൽ ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമ സംഭവങ്ങളിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. തേനിയിൽ റോഡ് തടസ്സപ്പെടുത്തി ദീപാവലി റീൽസ് ചിത്രീകരണം ചോദ്യം ചെയ്ത പൊലീസുകാരനെ അക്രമികൾ തല്ലിക്കൊന്നു.
സംഭവബഹുലമായ മറ്റ് കൊലപാതകങ്ങളുടെ കണക്കുകൾ ഇങ്ങനെയാണ്: തിരുച്ചിറപ്പള്ളിയിൽ മൂന്നും ശിവഗംഗയിൽ രണ്ടും കൊലപാതകങ്ങൾ നടന്നു. കൂടാതെ ചെന്നൈ, പെരമ്പല്ലൂർ, കടലൂർ, തേനി എന്നിവിടങ്ങളിൽ ഓരോ കൊലപാതകം വീതവും റിപ്പോർട്ട് ചെയ്യപ്പെട്ടു.
കടലൂരിലും ശിവഗംഗയിലും ഗുണ്ടാനേതാക്കളാണ് കൊല്ലപ്പെട്ടത്. തിരുച്ചിറപ്പള്ളിയിൽ രണ്ട് പ്രായപൂർത്തിയാകാത്തവരും ചെന്നൈയിൽ ഒരു യുവാവുമാണ് വെട്ടേറ്റ് മരിച്ചത്.
സംസ്ഥാനത്ത് ക്രമസമാധാനം പൂർണ്ണമായും തകർന്നുവെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തുവന്നു. ക്രമസമാധാന തകർച്ചയിൽ മുഖ്യമന്ത്രി വിജയ് കണ്ണ് തുറക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു.
ഈ നിലയിലുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനം കണക്കു പറയിക്കുന്ന നാൾ വിദൂരമല്ലെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

