ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഓൾഡ് ട്രാഫോർഡിൽ നടന്ന ആവേശകരമായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ആസ്റ്റൺ വില്ലയും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും നാല് ഗോൾ വീതം നേടി.
മത്സരത്തിന്റെ ആദ്യ നിമിഷങ്ങളിൽ തന്നെ ആലിസൺ എഡ്വേഡിന്റെ ഗോളിലൂടെ ആസ്റ്റൺ വില്ല മുന്നിലെത്തി. തുടർന്ന് നാലാം മിനിറ്റിൽ നിക്കോളാസ് ജാക്സണിലൂടെ സന്ദർശകർ ലീഡ് ഇരട്ടിയാക്കി.
രണ്ട് അവസരങ്ങളിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പറുടെ പിഴവാണ് ടീമിന് തിരിച്ചടിയായത്. പിന്നീട് ഉണർന്നു കളിച്ച യുണൈറ്റഡ് 16-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ തിരിച്ചടിച്ചു.
ബ്രൂണോ പിഴവുകളൊന്നുമില്ലാതെ പന്ത് വലയിലെത്തിച്ചു. തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് യൂറി ടിലമൻസ് ചെമ്പടയെ ഒപ്പമെത്തിച്ചു.
എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിലും ആസ്റ്റൺ വില്ല മികച്ച പ്രകടനം ആവർത്തിച്ചു. 48-ാം മിനിറ്റിലും 53-ാം മിനിറ്റിലും ഗോളുകൾ നേടി അവർ വീണ്ടും ലീഡ് എടുത്തു.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിലും രണ്ട് ഗോളിന് പിന്നിലായിരുന്ന യുണൈറ്റഡ്, ഇഞ്ചുറി ടൈമിലാണ് തിരിച്ചുവരവ് നടത്തിയത്. ജോഷ്വ സിർക്സിയിലൂടെ മൂന്നാം ഗോൾ നേടിയ യുണൈറ്റഡ്, വൈകാതെ സമനില പിടിച്ചെടുക്കുകയായിരുന്നു.
അതേസമയം, മറ്റൊരു മത്സരത്തിൽ ചെൽസിയെ എതിരില്ലാത്ത ഒരു ഗോളിന് സണ്ടർലൻഡ് പരാജയപ്പെടുത്തി. 36-ാം മിനിറ്റിൽ എൻസോ ലെ ഫീ നേടിയ പെനാൽറ്റി ഗോളിലാണ് സണ്ടർലൻഡ് വിജയം സ്വന്തമാക്കിയത്.
മറ്റൊരു മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ലിവർപൂൾ തോൽപ്പിച്ചു. 40-ാം മിനിറ്റിൽ അലക്സിസ് മക് അലിസ്റ്റർ ആദ്യ ഗോൾ നേടി.
തുടർന്ന് 54-ാം മിനിറ്റിൽ ഫ്ലോറിയൻ വിർട്സും 89-ാം മിനിറ്റിൽ അലക്സാണ്ടർ ഇസാകും ലക്ഷ്യം കണ്ടു. ഇഞ്ചുറി ടൈമിൽ എഡി എൻകെട്ടിയാണ് ക്രിസ്റ്റൽ പാലസിനായി ആശ്വാസ ഗോൾ നേടിയത്.
സ്പാനിഷ് ലാ ലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബാഴ്സലോണ പരാജയപ്പെടുത്തി. അത്ലറ്റിക്കോ ആദ്യം ഗോൾ നേടി മുന്നിലെത്തിയെങ്കിലും ഫെർമിൻ ലോപ്പസിന്റെ ഇരട്ട
ഗോൾ മികവിലാണ് ബാഴ്സ വിജയം പിടിച്ചെടുത്തത്. ഈ ജയത്തോടെ ലാ ലിഗ പോയിന്റ് പട്ടികയിൽ മൂന്ന് പോയിന്റ് ലീഡോടെ ബാഴ്സലോണ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

