എറണാകുളം: ആലുവയിലെ ഒരു റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിയുടെ മറവിൽ ലഹരി ഉപയോഗവും പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയ്ക്ക് നേരെ ലൈംഗിക അതിക്രമവും നടന്നതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പാർട്ടി സംഘടിപ്പിച്ച കടവന്ത്ര സ്വദേശി അലക്സ് എന്നയാളെ പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രസ്തുത പാർട്ടിയിൽ പ്രായപൂർത്തിയാകാത്ത നിരവധി കുട്ടികൾ പങ്കെടുത്തിരുന്നു എന്നാണ് പ്രാഥമിക വിവരം.
ഹാലോവീൻ പാർട്ടിക്കിടെ മദ്യം വിളമ്പിയതായി ഇതിനോടകം വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ മറ്റ് ലഹരിവസ്തുക്കൾ എന്തെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്.
എന്നാൽ പാർട്ടിയെക്കുറിച്ച് മുൻകൂട്ടി അറിവില്ലായിരുന്നു എന്നാണ് പൊലീസിന്റെ വിശദീകരണം. അതിഥികളായി എത്തിയവരിൽ പ്രമുഖ വ്യക്തികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

