ചങ്ങനാശേരി ഡിപ്പോയിൽ നിന്നു പുതിയതായി ആരംഭിക്കുന്ന ചങ്ങനാശേരി – മൂന്നാർ കെഎസ്ആർടിസി ബസ് തൊടുപുഴ വഴി ആക്കണമെന്ന് തൊടുപുഴ വ്യാപാരി ക്ലബ് 38 ഭാരവാഹികൾ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ഗവ.
ചീഫ് വിപ് അപു ജോൺ ജോസഫിനും ചങ്ങനാശേരി എംഎൽഎ വിനു ജോബിനും ഭാരവാഹികൾ നിവേദനം നൽകി. പുതിയ സർവീസ് തൊടുപുഴ വഴി തിരിച്ചു വിടുകയാണെങ്കിൽ പാലാ, തൊടുപുഴ തുടങ്ങിയ സ്ഥലങ്ങളിലുള്ള യാത്രക്കാർക്കും വിനോദ സഞ്ചariasകൾക്കും മൂന്നാറിലേക്ക് പോകുന്നതിന് ഇത് ഏറെ പ്രയോജനകരമാകും.
വ്യാപാരി ക്ലബ് പ്രസിഡന്റ് രാജു തരണിയിൽ, വൈസ് പ്രസിഡന്റ് സൽജൻ തോമസ്, ജനറൽ സെക്രട്ടറി സി.കെ.നവാസ്, ഷിയാസ് എംപീസ്, ഷെരീഫ് സർഗം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജനപ്രതിനിധികൾക്ക് നിവേദനം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

