പാലക്കാട് ജില്ലയിലെ മുതലമട സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ നടന്ന മദ്യപാന സംഭവത്തിൽ കർശന നടപടി. പാർട്ടി ഓഫീസിനുള്ളിൽ വെച്ച് മദ്യപിച്ച സംഭവത്തിൽ ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേരെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തത്.
ലോക്കൽ സെക്രട്ടറി ബ്രിജേഷ്, പാർട്ടി പ്രവർത്തകരായ സൂര്യപ്രകാശ്, റഷീദ് എന്നിവരെയാണ് ജില്ലാ നേതൃത്വം സസ്പെൻഡ് ചെയ്തത്. ലോക്കൽ സെക്രട്ടറി ബ്രിജേഷിന്റെ നേതൃത്വത്തിൽ പാർട്ടി ഓഫീസിൽ വെച്ച് മദ്യപാനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും മറ്റും ദൃശ്യങ്ങൾ സഹിതം പുറത്തുവന്നിരുന്നു.
ഈ സംഭവത്തിൽ വ്യാപകമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് നടപടി. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ചെന്താമരാക്ഷൻ ആണ് ബ്രിജേഷിനെയും മറ്റ് രണ്ട് പാർട്ടി പ്രവർത്തകരെയും സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിട്ടത്.
പാർട്ടി ഓഫീസുകളുടെ പവിത്രത സൂക്ഷിക്കണമെന്ന കർശന നിർദ്ദേശങ്ങൾ നിലനിൽക്കെയാണ് സമാനമായ സംഭവങ്ങൾ ആവർത്തിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

