വെറും 12,000 രൂപ മുടക്കുമുതൽ; പിന്നീട് യന്ത്രസാമഗ്രികൾ പരസ്പരം ഘടിപ്പിച്ച് തനിയെ വെൽഡ് ചെയ്തെടുത്ത ഒരു ഇലക്ട്രിക് സ്കൂട്ടർ. ഇത്തരത്തിലുള്ള വേറിട്ട
ഒരു നവീന ആശയവുമായാണ് മുഹമ്മദ് ബാദുഷയും സുഹൃത്ത് ഡോൺ കുര്യൻ ബെന്നിയും ശനിയാഴ്ച നടന്ന ജില്ലാ ശാസ്ത്രമേളയിലെ വർക്കിങ് മോഡൽ വിഭാഗത്തിലേക്ക് തങ്ങളുടെ വാഹനവുമായി എത്തിയത്. പ്രദർശനത്തിലും മത്സരത്തിലും മികവ് തെളിയിച്ച ഈ യുവപ്രതിഭകൾ എ ഗ്രേഡ് സ്വന്തമാക്കുകയുണ്ടായി.
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥികളാണ് ഈ മാതൃകാപരമായ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചവർ. 2021 ലെ ക്രിസ്മസ് വേളയിൽ ക്രിസ്മസ് അപ്പൂപ്പന്റെ രൂപഭാവങ്ങളുള്ള ഒരു റോബട്ടിനെ സ്വന്തമായി നിർമിച്ച് ഇതിനു മുൻപും ഇവർ മാധ്യമങ്ങളിൽ ഇടംനേടിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

