രാജ്യാന്തര ശീതളപാനീയ ബ്രാൻഡായ കോക്ക കോളയുടെ ഇന്ത്യയിലെ ബോട്ട്ലിങ് യൂണിറ്റായ ഹിന്ദുസ്ഥാൻ കോക്ക കോള ബിവറേജസിന്റെ (എച്ച്സിസിബി) മാതൃസ്ഥാപനമായ ഹിന്ദുസ്ഥാൻ കോക്ക കോള ഹോൾഡിംഗ്സ് (എച്ച്സിസിഎച്ച്) ഐപിഒയ്ക്കായി സെബിക്ക് അപേക്ഷ സമർപ്പിച്ചു. പൂർണമായും ഓഫർ ഫോർ സെയിൽ വഴി 100 കോടിയോളം ഓഹരികളാണ് കമ്പനി ഇഷ്യൂ ചെയ്യുന്നത്.
വരുന്ന 2027ൽ എൻഎസ്ഇയിലും ബിഎസ്ഇയിലും ഓഹരികൾ ലിസ്റ്റ് ചെയ്യാനാണ് തീരുമാനം. ഇന്ത്യയിൽ ഐപിഒ നടത്താൻ ആലോചിക്കുന്നുണ്ടെന്നും കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നും കോക്ക കോള കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജോൺ മർഫി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
ഏകദേശം 9500 കോടി രൂപയാണ് കമ്പനി ഇതിലൂടെ സമാഹരിക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. മാതൃകമ്പനിയിൽ എച്ച്സിസിബിക്ക് 60 ശതമാനം ഓഹരിയാണ് നിലവിലുള്ളത്.
ഇതിൽ 40 ശതമാനം ഓഹരികൾ കഴിഞ്ഞ വർഷം ജൂബിലന്റ് ഭാരതി ഗ്രൂപ്പിന് കൈമാറിയിരുന്നു. കൂടാതെ 15 ശതമാനം ഓഹരി കൂടി വിൽക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.
1997ലാണ് കോക്ക കോള എച്ച്സിസിഎച്ചിന് കീഴിൽ ഹിന്ദുസ്ഥാൻ കൊക്കക്കോള ബിവറിജസ് എന്ന കമ്പനി പ്രവർത്തനം ആരംഭിക്കുന്നത്. നിലവിൽ 10 സംസ്ഥാനങ്ങളിലായി 14 ബോട്ട്ലിങ് പ്ലാന്റുകളാണ് കമ്പനിക്കുള്ളത്.
കോക്ക കോള, തംസപ്പ്, സ്പ്രൈറ്റ്, ഫാന്റ തുടങ്ങിയ പ്രമുഖ ശീതളപാനീയങ്ങളാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. പ്രധാനമായും ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും സംസ്ഥാനങ്ങളിലാണ് കമ്പനിയുടെ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഈ മേഖലകളിലെ 61.69 കോടി ജനങ്ങളാണ് കമ്പനിയുടെ വിപണി ലക്ഷ്യമിടുന്നത്. ഈ നഗരങ്ങളിലെ ജനങ്ങളുടെ പ്രതിശീർഷ വരുമാനം ഇന്ത്യയുടെ ദേശീയ ശരാശരിയേക്കാൾ 1.5 മടങ്ങ് കൂടുതലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
നോൺ ആൾക്കഹോളിക്ക് റെഡി ടു ട്രിങ്ക് വിപണിയിൽ 63,700 കോടി ഡോളറിന്റെ (ഏകദേശം 59 ലക്ഷം കോടി രൂപ) വലിയ അവസരമാണ് ഈ സംസ്ഥാനങ്ങളിലുള്ളത്. അഞ്ച് വർഷത്തിനുള്ളിൽ ഇത് ഇരട്ടിയാകാനുള്ള സാധ്യതയുമുണ്ട്.
വിപണിയിലെ കൂടുതൽ അവസരങ്ങൾ കണ്ടെത്തി കമ്പനിയെ വികസിപ്പിക്കാനാണ് ഐപിഒയിലൂടെ സമാഹരിക്കുന്ന പണം ഉപയോഗിക്കുകയെന്ന് കമ്പനി സെബിക്ക് നൽകിയ അപേക്ഷയിൽ വ്യക്തമാക്കുന്നു. ప్రస్తుతం കോക്ക കോളയുടെ ഏറ്റവും വലിയ അഞ്ചാമത്തെ വിപണിയാണ് ഇന്ത്യ.
വരും വർഷങ്ങളിൽ ഇതിനെ മൂന്നാമത്തെ വലിയ വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ കമ്പനി 20 ശതമാനം വർധനയോടെ 4310 കോടി രൂപയുടെ വരുമാനമാണ് നേടിയത്.
ഇതിൽ വിൽപന 18.61 ശതമാനം വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്കു മുൻപുള്ള ലാഭം (എബിറ്റ്ഡ) 17.20 ശതമാനം ഉയർത്താനും കമ്പിനിക്ക് സാധിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

