ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയുടെ ഐറിഷ് പൗരത്വവും യുഎഇ നികുതി റസിഡൻസി പദവിയും വിവാദത്തിൽ. ഇതുസംബന്ധിച്ച് മുൻ ട്രസ്റ്റി മെഹ്ലി മിസ്ത്രി മഹാരാഷ്ട്ര ചാരിറ്റി കമ്മിഷണറെ സമീപിച്ചു.
ട്രസ്റ്റുകളിൽ നിന്ന് തന്നെ ഒഴിവാക്കിയ നടപടിക്കെതിരെയുള്ള നിയമപോരാട്ടങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം. തനിക്ക് യുകെ പൗരത്വമുള്ളതിനാൽ കേസ് നടത്താൻ അവകാശമില്ലെന്ന് ടാറ്റാ ട്രസ്റ്റ്സ് കോടതിയിൽ നേരത്തെ വാദിച്ചിരുന്നു.
ഈ വാദത്തിന് മറുപടിയായാണ് നോയൽ ടാറ്റയുടെ പൗരത്വ വിഷയം മെഹ്ലി മിസ്ത്രി ചർച്ചയാക്കുന്നത്. 1923ലെ ടാറ്റ ട്രസ്റ്റ്സിന്റെ ആധാരപ്രകാരം ട്രസ്റ്റിമാർ മുംബൈ, ഗുജറാത്ത്, നവ്സാരി എന്നിവിടങ്ങളിൽ സ്ഥിരതാമസക്കാരായിരിക്കണം എന്നാണ് വ്യവസ്ഥ.
എന്നാൽ, ഈ റസിഡൻസി നിബന്ധനകൾ ടാറ്റയുടെ യഥാർഥ വിൽപത്രത്തിനു വിരുദ്ധമാണെന്നും നിലനിൽക്കില്ലെന്നുമാണ് ട്രസ്റ്റ്സിന്റെ ഔദ്യോഗിക നിലപാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

