കൊച്ചി നഗരത്തിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് ശക്തമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മറൈൻ ഡ്രൈവിൽ ഇന്ന് വൈകിട്ട് അഞ്ചിനാണ് പൊതുസമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
സമ്മേളനത്തിന്റെ മുന്നോടിയായി ബോൾഗാട്ടി ഗോശ്രീ ജംക് ഷനിൽ നിന്ന് മറൈൻഡ്രൈവിലേക്ക് വിളംബര റാലിയും നടക്കും. ഉച്ചയ്ക്കു രണ്ടു മുതൽ വൈകിട്ട് ഏഴു വരെയാണ് നഗരത്തിൽ ഗതാഗത നിയന്ത്രണം ബാധകമാക്കിയിരിക്കുന്നത്.
സുഗമമായ ഗതാഗത സംവിധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രധാന റോഡുകളിലൂടെയുള്ള വാഹനഗതാഗതത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഗതാഗതം നിരോധിച്ചിരിക്കുന്ന പ്രധാന റോഡുകൾ:
* എറണാകുളം ഹോസ്പിറ്റൽ ജംക്ഷൻ മുതൽ പാർക്ക് അവന്യു റോഡ് വരെയുള്ള ഭാഗം
* ഷൺമുഖം റോഡ്
* ഏബ്രഹാം മാടമാക്കൽ റോഡ്
* ചാത്യാത്ത് ജംക്ഷൻ
* ഗോശ്രീ ഒന്നാം പാലം
* ബോൾഗാട്ടി ജംക്ഷൻ
പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്നവരുടെയും നഗരത്തിലൂടെ യാത്ര ചെയ്യുന്നവരുടെയും യാത്രാക്ലേശം ഒഴിവാക്കുന്നതിനായി യാത്രക്കാർ ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

