സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴ തുടരുന്നു. ഇതിനിടെ കോഴിക്കോട് ജില്ലയിൽ മിന്നലേറ്റ് അഞ്ച് പേർക്ക് പരിക്കേറ്റു.
കൊയിലാണ്ടിയിലും നാദാപുരത്തുമാണ് വിവിധ സംഭവങ്ങളിലായി അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊയിലാണ്ടിയിൽ നാല് മത്സ്യത്തൊഴിലാളികൾക്കാണ് ഇടിമിന്നലേറ്റത്. സോനു, നാഗരാജ്, മനോലി, സഞ്ജയ് എന്നീ മത്സ്യത്തൊഴിലാളികൾക്കാണ് പരിക്കേറ്റത്.
വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. വീട്ടിൽ വിശ്രമിക്കുന്നതിനിടെ ശക്തമായ ഇടിമിന്നലേൽക്കുകയും ഇതിന്റെ ആഘാതത്തിൽ ഇവർ തെറിച്ചുപോവുകയുമായിരുന്നു.
ഇതിനുപുറമെ നാദാപുരത്ത് ഇടിമിന്നലേറ്റ് ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. കുനിങ്ങാട്ടെ കല്ലുള്ളതിൽ സ്വദേശി സജീവനാണ് നാദാപുരത്ത് മിന്നലേറ്റത്.
അതേസമയം, സംസ്ഥാനത്ത് തുടരുന്ന മഴ നാളെയോടെ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

