കൊല്ലം ജില്ലയിലെ കടയ്ക്കലിൽ കർഷകൻ കഷ്ടപ്പെട്ട് വളർത്തിയ വാഴക്കുലകൾ സാമൂഹ്യവിരുദ്ധർ വെട്ടിക്കൊണ്ടുപോയി. വടക്കെവയൽ വാർഡിൽ കൃഷി നടത്തിവരുന്ന രാജൻ എന്ന കർഷകന്റെ കൃഷിയിടത്തിലാണ് കവർച്ച നടന്നത്.
അയൽവാസി സൗജന്യമായി വിട്ടുനൽകിയ ഭൂമിയിലാണ് രാജൻ കൃഷിയിറക്കിയത്. ഏറെ നാളത്തെ പ്രയത്നത്തിനൊടുവിൽ വിളവെടുപ്പിന് പാകമായ ഘട്ടത്തിലാണ് സംഭവം.
കൃഷിയിടത്തിൽ വിളവെടുപ്പ് നടത്താനെത്തിയപ്പോഴാണ് 17 ഏത്തവാഴക്കുലകൾ മോഷണം പോയ വിവരം ഇദ്ദേഹം അറിയുന്നത്. തുടർന്ന് രാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കടയ്ക്കൽ പൊലീസ് കേസ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, കൃഷിനാശവും വരുമാന നഷ്ടവും മൂലം പ്രതിസന്ധിയിലായ കർഷകന് ആശ്വാസമേകാൻ കടയ്ക്കൽ സ്റ്റേഷനിലെ പൊലീസുകാർ മുന്നോട്ടുവന്നു. പൊലീസുകാർ തങ്ങളുടെ സ്വന്തം നിലയിൽ രാജന് വാഴത്തൈകളും സാമ്പത്തിക സഹായവും കൈമാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

